വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു 4 മണി പലഹാരം, ബ്രെഡ് ബജി. ഇത് ചായക്കൊപ്പം കഴിക്കാൻ കിടിലൻ സ്വാദാണ്.
ആവശ്യമായ ചേരുവകൾ
- ബ്രെഡ്
- 1 കപ്പ് കടലപൊടി
- 1-2 ടേബിൾസ്പൂൺ അരിപ്പൊടി
- 2 നുള്ള് സോഡാപ്പൊടി
- മുളകുപൊടി
- കായപൊടി
- ഉപ്പ് ആവശ്യത്തിന്
- വെള്ളം
- എണ്ണ
തയ്യാറാക്കുന്ന വിധം
ആദ്യം ബ്രെഡിന്റെ അരികു മുറിച്ചു മാറ്റുക. വേണം എങ്കിൽ ബ്രെഡ് രണ്ടായിട്ടൊ നാലായിട്ടൊ മുറിക്കാം. ഒരു ബൗളിൽ 1 കപ്പ് കടലപൊടി,1-2 tbsp അരിപ്പൊടി,2 നുള്ള് സോഡാപ്പൊടി,എരിവ് അനുസരിച്ചു മുളകുപൊടി, കുറച്ചു കായപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്തു കുറച്ചു കട്ടിയായി മാവ് വെള്ളം ചേർത്തു കുഴക്കുക. ഇന്നീ റോട്ടി കഷ്ണങ്ങൾ ഓരോന്നും ഈ മാവിൽ മുകി ചൂടായി കിടക്കുന്ന എണ്ണയിൽ വറുത്തു എടുക്കണം. പുറമെ നല്ല കരുകരുപ്പ് ആവുമ്പോൾ കോരി മാറ്റുക. ബ്രെഡ് ബജി റെഡി.ചട്നിയോ സോസ് കൂട്ടിയോ ചൂടോടെ കഴിക്കുക.