Food

അരി ദോശ ഒന്ന് മാറ്റിപിടിച്ചാലോ ? 2 മിനുട്ടിൽ ചൂട് പഞ്ഞിദോശ

അരിയും ഉഴുന്നും ചേർത്തരച്ച മാവ് കൊണ്ടുള്ള ദോശ കഴിച്ചു മടുത്തെങ്കിൽ ഇതാ ഒരു വെറൈറ്റി ദോശ. ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ എന്തായാലും ഇഷ്ടപ്പെടും.

ആവശ്യമായ ചേരുവകൾ

വറുത്ത റവ
തേങ്ങ
തൈര്
ക്യാരറ്റ്
മല്ലിയില

തയ്യാറാക്കേണ്ട രീതി

ആദ്യം മിക്സിയുടെ ജാറിലേക്ക് ഒന്നരക്കപ്പ് വറുത്ത റവയും മുക്കാൽ കപ്പ് ചിരകിയ തേങ്ങയും മുക്കാൽകപ്പ് തൈരും ഒന്നര കപ്പ് വെള്ളവും കാൽ കപ്പ് ബേക്കിംഗ് സോഡയും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ശേഷം ഇവ ഒരു ബൗളിലേക്ക് ഒഴിച്ച് കുറച്ച് ക്യാരറ്റ് ഗ്രേറ്റ് ചെയ്തതും കുറച്ച് മല്ലിയില അരിഞ്ഞതും കൂടി ഇട്ട് നല്ലതുപോലെ മിക്സ് ചെയ്തു എടുക്കുക. ആവശ്യമെങ്കിൽ കുറച്ചു ക്യാപ്സിക്കവും കൂടി ഇതിലേക്ക് ചേർക്കാവുന്നതാണ്. ശേഷം ഒരു പാൻ എടുത്ത് കുറച്ച് വെളിച്ചെണ്ണ തൂകി അതിലേക്ക് മാവ് കോരി ഒഴിച്ച് ചെറുതായി പരത്തി എടുക്കുക. എന്നിട്ട് ഇവയ്ക്ക് മുകളിലായി ഒരു മുക്കാൽ ടീസ്പൂൺ വെളിച്ചെണ്ണ വിതറി കൊടുക്കുക. ഒരു ഭാഗം വെന്തു കഴിയുമ്പോൾ മറിച്ചിട്ട് മറുവശവും വേവിച്ചെടുക്കുക. വറുത്ത റവ കൊണ്ട് ദോശ ഉണ്ടാക്കുന്നത് ആയിരിക്കും എപ്പോഴും സ്വാദ് കൂടുതൽ. രണ്ടുവശവും വെന്തു കഴിയുമ്പോൾ കോരി ഒരു പ്ലേറ്റിലേക്ക് ഇട്ടു കഴിക്കാവുന്നതാണ്.