അമൃത്സറിലേക്ക് പോകുന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെയും ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയെയും തടയുമെന്ന് കർഷക നേതാവ് സർവൻ സിംഗ് പന്ദേർ. ഇരുവരും പഞ്ചാബിലേക്ക് പ്രവേശിക്കുന്നത് തടയാൻ കർഷകരോട് ആഹ്വാനം ചെയ്തുവെന്നും സർവൻ സിംഗ് പന്ദേർ വ്യക്തമാക്കി. ശംഭു അതിർത്തിയിൽ പൊലീസുമായി ഉണ്ടായ സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച കർഷകരുടെ ദില്ലി ചലോ മാർച്ച് ഇന്ന് പുനഃരാരംഭിക്കും. 101 കർഷകർ ജാഥയായി ഡൽഹിയിലേക്ക് നീങ്ങും. ഡല്‍ഹി പൊലീസ് അതിര്‍ത്തികളില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. ശംഭു അതിർത്തിയിലും, അംബാലയിലും പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.