നിങ്ങളൊരു സൂപ്പ് പ്രേമിയാണോ? എങ്കിൽ നിങ്ങൾക്കിത് തീർച്ചയായും ഇഷ്ടമാകും. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു സൂപ്പ് റെസിപ്പിയാണിത്. ക്രീം ചിക്കൻ സൂപ്പ് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ചിക്കൻ- 250 ഗ്രാം ബോൺലെസ്സ്
- പാൽ – 2 കപ്പ്
- വെള്ളം – 2 കപ്പ്
- മൈദ – 2-3 ടേബിൾസ്പൂൺ
- ബട്ടർ – 2-3 ടേബിൾസ്പൂൺ
- ഉപ്പ് ആവശ്യത്തിന്
- പെപ്പർ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചിക്കൻ വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് മൂന്ന് – നാല് വിസിൽ വരെ കുക്കറിൽ വേവിക്കുക. ആവി പോയി കഴിഞ്ഞാൽ അതിൽ നിന്നും ചിക്കൻ എടുത്തു മാറ്റി ചെറുതായി അരിഞ്ഞു വെയ്ക്കുക. കുക്കറിലെ വെള്ളം എടുത്ത് മാറ്റി വയ്ക്കുക. ഒരു കാടായി അല്ലെങ്കിൽ സൂപ്പ് പാൻ ചൂടാക്കി ബട്ടർ ഉരുക്കുക. ഇതിലേക്ക് മൈദ ചേര്‍ത്ത് നല്ലപോലെ മിക്സ് ചെയ്യുക. പച്ച മണം മാറണം.
ഇതിലേക്ക് ചിക്കൻ വേവിച്ച വെള്ളം (ഇത് രണ്ടു കപ്പ് ഇല്ലെങ്കിൽ ബാക്കി വെള്ളം ചേർക്കുക) ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിക്സ് ഒന്നു ബ്ലെൻഡറിൽ ബ്ലെൻഡ് ചെയ്തു സ്മൂത്ത് ആക്കുക. വീണ്ടും ചൂടാക്കുക. ഇതിലേക്ക് പാൽ ചേര്‍ത്ത് തിളപ്പിക്കുക. വേവിച്ച ചിക്കനും ആവശ്യത്തിന് ഉപ്പും പെപ്പറും ചേര്‍ത്ത് വാങ്ങുക. ചൂടോടെ വിളമ്പുക.