വൈകീട്ട് ചായക്കൊപ്പം മിക്സ്ചർ കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാകില്ല. കടയിൽ പോയി മിക്സ്ചർ വാങ്ങി ഇനി പണം കളയേണ്ട. എളുപ്പത്തിൽ രുചികരമായ ഒരു അവൽ മിക്സർ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
വെള്ള അവല്‍
നിലക്കടല
അണ്ടിപ്പരിപ്പ്
ഉണക്കമുന്തിരി
പൊട്ടുകടല
വെളുത്തുള്ളി
ഉണക്കമുളക്
കറിവേപ്പില
മുളക്‌പൊടി
ഉപ്പ്
പഞ്ചസാര
കായപ്പൊടി
വെളിച്ചെണ്ണ
തയ്യാറാക്കേണ്ട രീതി
ആദ്യം ചീനച്ചട്ടി അടുപ്പില്‍ വെച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക. ഒരു തവിയിൽ അവല്‍ എടുത്ത് അത് എണ്ണയില്‍ ഇട്ട് വറുത്തെടുക്കുക. അണ്ടിപ്പരിപ്പ്, നിലക്കടല, ഉണക്കമുന്തിരി എന്നിവയും വറുത്തെടുത്ത് അവലിലേക്ക് ചേര്‍ക്കുക. ഇതേ എണ്ണയില്‍ കുറച്ച് ഉണക്കമുളക്, ചതച്ച വെളുത്തുള്ളി, കറിവേപ്പില എന്നിവയും വറുത്തെടുക്കുക. ഇനി കുറച്ച് പൊട്ടുകടല വറുക്കാതെ അവില്‍ മിശ്രിതത്തിലേക്ക് ചേർക്കാം. അടുത്തതായി മസാല തയ്യാറാക്കാം. ഒരു ചെറിയ പാത്രത്തില്‍ കുറച്ച് പഞ്ചസാര, ഉപ്പ്, ആവശ്യത്തിന് മുളക്‌പൊടി, കായപ്പൊടി എന്നിവ ഒരുമിച്ചെടുത്ത് ഒന്ന് ചതച്ചെടുക്കുക. ഇത് അവല്‍ മിശ്രിതത്തിലേക്ക് ചേര്‍ത്ത് ഇളക്കിയെടുക്കുക. വെറും മൂന്നുമിനിട്ടില്‍ രുചിയേറും മിക്‌സ്ചര്‍ തയ്യാര്‍. ചേരുവകളെല്ലാം അവില്‍ എത്രയെടുക്കുന്നോ അതിന്റെ പാകത്തിന് എടുക്കണം. മുളക്‌പൊടി എരിവ് അനുസരിച്ച് എടുക്കണം. കായപ്പൊടി, പഞ്ചസാര എന്നിവ താരതമ്യേന വളരെ കുറച്ച് മതി.