പള്ളിത്തർക്കത്തിൽ ശ്വാശത പരിഹാരം കാണാൻ കോടതികളിലൂടെ സാധിക്കുകയില്ലെന്ന് ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ. വിശ്വാസികളുടെ വിശ്വാസത്തെ അളക്കാൻ കോടതിക്ക് ആവില്ല. തർക്കം പരിഹരിക്കാൻ സർക്കാർ എടുത്ത ശ്രമങ്ങൾ സ്വാഗതാർഹമെന്നും പാത്രിയർക്കീസ് ബാവ പറഞ്ഞു. കോടതി ഇടപെടൽ ഭരണപരമായ കാര്യങ്ങളിലാണ്. മലങ്കരയിലെ പ്രശ്നം ഇടവകയിലെ ചർച്ചകളിലൂടെയാണ് തീർപ്പാക്കേണ്ടത്. സിറിയയിലെ പ്രതിസന്ധിയിൽ ആശങ്കയുണ്ടെന്നും പാത്രിയർക്കീസ് ബാവ കൂട്ടിച്ചേർത്തു. പത്ത് ദിവസത്തെ കേരള സന്ദർശനത്തിനായാണ് പാത്രിയർക്കീസ് ബാവ എത്തിയത്. ഇന്ന് വിശുദ്ധ കുർബ്ബാന അർപ്പിച്ചതിന് ശേഷം അദ്ദേഹം നടത്തിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.