Health

നര മാറ്റാൻ മിനിറ്റുകൾ മതി; തേങ്ങ ചിരകിയത് ഇങ്ങനെ ഉപയോഗിക്കൂ | natural-hair-dye-using-coconut

മുടിയുടെ കറുപ്പ് നിറം നിലനിർത്താനായി പലരും കെമിക്കൽ ഡൈയെ ആണ് ആശ്രയിക്കുന്നത്.

ഇന്ന് ചെറുപ്പക്കാർ പോലും നേരിടുന്ന വലിയ സൗന്ദര്യ പ്രശ്നമാണ് മുടി നരയ്ക്കുന്നത്. കാലാവസ്ഥയിലെ മാറ്റം മുതൽ ശാരീരിക പ്രശ്നങ്ങളും മാനസിക സമ്മർദ്ദവുമെല്ലാം അകാലനരയുടെ കാരണങ്ങളായി പറയാറുണ്ട്. മുടിയുടെ കറുപ്പ് നിറം നിലനിർത്താനായി പലരും കെമിക്കൽ ഡൈയെ ആണ് ആശ്രയിക്കുന്നത്. എന്നാൽ, ദീർഘനാൾ ഇവ ഉപയോഗിക്കുന്നത് മറ്റുപല ആരോ​ഗ്യ – സൗന്ദര്യ പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്.

നര മാറാൻ മിനിറ്റുകൾ കൊണ്ട് വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒരു ഡൈ പരിചയപ്പെടാം.

ആവശ്യമായ സാധനങ്ങൾ

  • ഉലുവ – 1 ടേബിൾസ്‌പൂൺ
  • കരിംജീരകം – 1 ടേബിൾസ്‌പൂൺ
  • ബദാം – 4 എണ്ണം
  • തേങ്ങ ചിരകിയത് – 2 ടേബിൾസ്‌പൂൺ

തയ്യാറാക്കുന്ന വിധം

ചേരുവകളെല്ലാം ഇരുമ്പ് ചീനച്ചട്ടിയിലിട്ട് നന്നായി വറുത്ത് കരിച്ചെടുക്കണം. തണുക്കുമ്പോൾ ഇതിനെ അരച്ചെടുക്കുക. ഇതിലേക്ക് അൽപ്പം കറ്റാർവാഴ ജെൽ ചേർത്ത് നന്നായി യോജിപ്പിച്ച് ഡൈ രൂപത്തിലാക്കി ഒരു രാത്രി മുഴുവൻ ഇരുമ്പ് ചീനച്ചട്ടിയിൽ അടച്ച് സൂക്ഷിക്കുക. തയ്യാറാക്കിയ മിശ്രിതം പിറ്റേദിവസം എണ്ണമയം ഒട്ടുമില്ലാത്ത മുടിയിൽ പുരട്ടി ഒന്നോ രണ്ടോ മണിക്കൂറിന് ശേഷം കഴുകി കളയാവുന്നതാണ്. കഴുകുമ്പോൾ ഷാംപൂ ഉപയോഗിക്കാൻ പാടില്ല. ഡൈ മാത്രമല്ല, നിങ്ങൾ ഭക്ഷണത്തിൽ നെല്ലിക്ക, മുരിങ്ങയില, കറിവേപ്പില എന്നിവ ഉൾപ്പെടുത്തുന്നതും നല്ലതാണ്. ഇത് വളരെ പെട്ടെന്ന് തന്നെ നര മാറ്റാൻ സഹായിക്കും.

content highlight: natural-hair-dye-using-coconut