സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ് ഇന്നുണ്ടായില്ല. മോചനവുമായി ബന്ധപ്പെട്ട ഹർജിയിൽ വാദം പൂർത്തിയായി. പബ്ലിക് പ്രോസ്ക്യൂഷന്റെ വാദങ്ങൾ ഖണ്ഡിച്ച് സമർപ്പിച്ച വിശദാംശങ്ങൾ കോടതി ഫയലിൽ സ്വീകരിക്കുകയും വിധിപറയാൻ കേസ് മാറ്റുകയും ചെയ്തു. അടുത്ത സിറ്റിങ് തിയ്യതി ഉടൻ ലഭിക്കുമെന്നും റിയാദ് സഹായ സമിതി അറിയിച്ചു. പബ്ലിക് പ്രോസ്ക്യൂഷന്റെ വാദങ്ങൾ ഖണ്ഡിച്ച് സമർപ്പിച്ച വിശദാംശങ്ങൾ കോടതി ഫയലിൽ സ്വീകരിക്കുകയും വിധിപറയാൻ കേസ് മാറ്റുകയും ചെയ്തു. അടുത്ത സിറ്റിങ് തിയ്യതി ഉടൻ ലഭിക്കുമെന്നും റിയാദ് സഹായ സമിതി അറിയിച്ചു.
പബ്ലിക് റൈറ്റ്സ് നടപടിക്രമങ്ങൾ അവസാനിച്ചുള്ള അന്തിമ വിധിയും ഒപ്പം മോചന ഉത്തരവും നൽകുമെന്നാണ് അബ്ദുൾ റഹീമിന്റെ കുടുംബത്തിന്റെ വിശ്വാസം. കഴിഞ്ഞ നവംബർ 17ന് മോചനമുണ്ടായേക്കുമെന്നാണ് കരുതിയിരുന്നത്. പക്ഷെ അപ്രതീക്ഷിതമായി കോടതി കേസ് നീട്ടിവെക്കുകയായിരുന്നു. ഇതിനിടയിലാണ് ഉത്തരവ് വീണ്ടും നീട്ടിയത്. പബ്ലിക് റൈറ്റ്സ് നടപടിക്രമങ്ങളുടെ ഭാഗമായ അന്തിമ ഉത്തരവ് മോചനത്തിൽ റഹീമിന് നിർണായകമാണ്.