നിങ്ങൾക്ക് കുറച്ചു വൃത്തി കൂടുതലാണോ എന്നൊരു സംശയം ഉണ്ടോ?
കൈകളില്‍ രോഗാണുക്കള്‍ ഉണ്ടെന്ന സങ്കല്‍പ്പത്തില്‍ കൂടെ കൂടെ കഴുകുന്നതിനെക്കുറിച്ചാണ് പറയുന്നത്. ഇത് ഒരു രോഗലക്ഷണമാണ്. അതായത് ഒബ്‌സസീവ്-കംപള്‍സീവ് ഡിസോര്‍ഡര്‍ (OCD) പോലുള്ള മാനസിക വൈകല്യങ്ങളുടെ ലക്ഷണം.
അമിതമായ കൈകഴുകല്‍ ബാധിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തെയാണ്.ഹാന്‍ഡ് സാനിറ്റൈസറുകളുടെ അമിതമായ ഉപയോഗവും ചര്‍മത്തെ പ്രകോപിപ്പിക്കുന്നതിനും മറ്റ് ചര്‍മ പ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം. ഈ ശീലം ചര്‍മത്തിലെ സ്വഭാവിക എണ്ണകളെ നീക്കം ചെയ്യും. ഇത് വരള്‍ച്ച, ചൊറിച്ചില്‍ എന്നിവയുണ്ടാക്കും. കൈകള്‍ കഴുകുമ്പോള്‍ ഉണ്ടാകുന്ന തിണര്‍പ്പ് എക്‌സിമ അല്ലെങ്കില്‍ ഡെര്‍മറ്റൈറ്റിസ് പോലുള്ള അവസ്ഥകള്‍ക്ക് കൂടുതല്‍ സാധ്യത വര്‍ധിപ്പിക്കും.
ഭക്ഷണത്തിന് മുമ്പും ശേഷവും, ശുചിമുറി ഉപയോഗിച്ചതിന് ശേഷവും, ചുമ, തുമ്മല്‍, മൂക്ക് ഒലിപ്പ് തുടങ്ങിയ അവസ്ഥകള്‍ ഉള്ളപ്പോഴും കൈകള്‍ കഴുകേണ്ടത് ആവശ്യമാണ്. കൂടാതെ പൊതുഗതാഗതമോ ഡോര്‍ക്‌നോബുകളോ പോലുള്ള പൊതുവായ പ്രതലങ്ങളിലോ വസ്തുക്കളിലോ സ്പര്‍ശിച്ചതിന് ശേഷവും കൈകള്‍ നന്നായി വൃത്തിയായി കഴുകേണ്ടത് പ്രധാനമാണ്.
എന്നാല്‍ കൈകള്‍ കഴുകുമ്പോള്‍ വരള്‍ച്ചയുണ്ടാകുന്നുണ്ടെങ്കില്‍ ഈര്‍പ്പം നിലനിര്‍ത്തേണ്ടതുണ്ട് ്. ഇതിനായി ഗ്ലിസറിന്‍, ഷിയ ബട്ടര്‍ അല്ലെങ്കില്‍ സെറാമൈഡുകള്‍ പോലുള്ള ചേരുവകള്‍ അടങ്ങിയ ഹാന്‍ഡ് ക്രീം അല്ലെങ്കില്‍ ലോഷന്‍ പ്രയോഗിക്കാം.