കുട്ടികളുടെ ആരോഗ്യ കാര്യത്തില്‍ ഏറെ ശ്രദ്ധിയ്ക്കുന്നവരാണ് മാതാപിതാക്കള്‍. കുട്ടികള്‍ക്കുള്ള പല രോഗങ്ങള്‍ക്കും പനിക്കൂര്‍ക്ക ഉത്തമ ഔഷധവുമാണ്. പനി കൂര്‍ക്ക, ചേനിക്കൂര്‍ക്ക, നവരപച്ച എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഞവര എല്ലായിടത്തും കണ്ടു വരുന്ന ഔഷധച്ചെടിയാണ്. ഇതിന്റെ ഇലകള്‍ക്ക് ഹൃദയത്തിന്റെ ആകൃതിയാണ്. സംസ്‌കൃതത്തില്‍ അജപാത്ര, പാഷാണഭേദി തുടങ്ങിയ പേരുകളുള്ള ഇതിന്റെ ശാസ്ത്രീയനാമം കോളിയാസ് അരോമാറ്റിക്കസ് എന്നാ ണ്. ഇന്‍ഡിന്‍-റോക്ക് ഫോയില്‍ എന്നാണ് ഇംഗ്ലീഷ് പേര്. ലാമിയേസിയേ സസ്യ കുടുംബത്തിലെ അംഗമാണ്.
നീര്‍വാര്‍ച്ചയുള്ളതും ഭാഗികമായി തണല്‍ ലഭിക്കുന്നതുമായ സ്ഥലങ്ങളില്‍ പനികൂര്‍ക്ക നന്നായി വളരും.
കുഞ്ഞുങ്ങള്‍ക്കും കുട്ടികള്‍ക്കും ഉണ്ടാകുന്ന വയറുവേദന, ചുമ, ജലദോഷം, ശ്വാസതടസം എന്നിവ ശമിപ്പിക്കാന്‍ ഒരു പരിധിവരെ പനിക്കൂര്‍ക്കയ്ക്ക് സാധിക്കും. പനിക്കൂര്‍ക്ക ഇല വാട്ടി നീരെടുത്ത് തേന്‍ചേര്‍ത്ത് മൂന്നു നേരം രണ്ടു മൂന്ന് ദിവസം കൊടുത്താല്‍ അസുഖം ശമിക്കും. പൊള്ളല്‍, ത്വക്ക് സംബന്ധമായ അലര്‍ജികള്‍ എന്നിവ ശമിപ്പിക്കാനും, പ്രാണികളുടേയും, അട്ട, തേള്‍ എന്നിവയുടെ കടി ഉണങ്ങാനും ഉത്തമമാണ്. ഇല ചതച്ചു കിട്ടുന്ന ദ്രാവകം, ഇലയിട്ടു തിളപ്പിച്ച വെള്ളം എന്നിവ ബാക്ടീരിയ. പൂപ്പലുകള്‍, വൈറസുകള്‍ എന്നിവയെ തടയും. മുറിവുകള്‍ ഉണങ്ങാന്‍ ഇതിന്റെ ഇലകള്‍ ചതച്ച് കുഴമ്പാക്കി ചിരങ്ങില്‍ വച്ചാല്‍ മതി. നീരും വേദനയും മാറും.
ഇലയില്‍ അടങ്ങിയിരിക്കുന്ന തൈലത്തില്‍ ധാരാളം തൈമോളും കാര്‍വക്രോളുമുണ്ട്. കൂടാതെ ഇലകളില്‍ ആന്റി ഓക്സിഡന്റുകള്‍ ഉള്ളതിനാല്‍ ചവച്ച് തിന്നുന്നതു വഴി സ്ട്രസിനും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും സഹായിക്കും. ഇതിന്റെ ഇലയിട്ടു തിളപ്പിച്ച വെള്ളം ഒരു മൗത്ത് വാഷാണ്. താരന്‍, തലചൊറിച്ചില്‍ എന്നിവ മാറാന്‍ പനിക്കൂര്‍ക്കയുടെ ഇലനീര് സാധാരണ എണ്ണയുമായി ചേര്‍ത്ത് തലയില്‍ തേച്ചാല്‍ മതി.
പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ എന്ന അവസ്ഥ പുരുഷന്‍മാരില്‍ ഉണ്ടാക്കുന്ന പ്രതിസന്ധി ചില്ലറയല്ല. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. ക്യാന്‍സര്‍ കോശങ്ങള്‍ വളരാതെ പടരാതെ അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു പലപ്പോഴും പനിക്കൂര്‍ക്ക. ഇത് പല വിധത്തിലുള്ള പ്രശ്നങ്ങളില്‍ നിന്നും പരിഹാരം കാണുന്നു. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ മാത്രമല്ല സ്തനാര്‍ബുദത്തിന് പരിഹാരം കാണുന്നതിനും മികച്ചതാണ് പനിക്കൂര്‍ക്ക. അതുകൊണ്ട് കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഉത്തമമാണ് പനിക്കൂര്‍ക്ക.
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിന് സഹായിക്കുന്ന ഒന്നാണ് പനിക്കൂര്‍ക്ക. ഇത് കുട്ടികള്‍ക്കും ഒരു പോലെ ഉപയോഗിക്കാവുന്നത് കൊണ്ട് തന്നെ കുട്ടികളെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ പനിക്കൂര്‍ക്കക്ക് കഴിയുന്നു. യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലവും കുട്ടികള്‍ക്ക് കൊടുക്കുന്നതിലൂടെ ഉണ്ടാവുന്നില്ല. ഇന്നത്തെ കാലത്ത് കുട്ടികളിലും മുതിര്‍ന്നവരിലും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നതിന് പ്രധാന കാരണം പലപ്പോഴും രോഗപ്രതിരോധ ശേഷി കുറയുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്നു പനിക്കൂര്‍ക്ക.
സമ്മര്‍ദ്ദം കുറക്കുന്നു.