ചായ ഉണ്ടാക്കുമ്പോൾ ചായപ്പൊടി ആദ്യമേ ഇടുന്നതാണോ വെള്ളം തിളച്ചു കഴിഞ്ഞ് ഇടുന്നതാണോ നല്ലത് എന്ന് എല്ലാവർക്കും സംശയം ആണ്.ഇത് രുചിയിൽ എന്തെങ്കിലും മാറ്റം കൊണ്ടുവരുവാൻ സഹായിക്കുമോ എന്നതും ഒരു വലിയ ചോദ്യമാണ്. ഇതിന് കൃത്യമായ ഉത്തരം രുചി മാറും എന്നതു തന്നെയാണ്. സാധാരണ രീതിയിൽ നമ്മൾ വെള്ളം തിളയ്കുമ്പോൾ അതിലേക്ക് തേയിലപ്പൊടി ഇടാറാണ് പതിവ്. അല്ലെങ്കിൽ തേയിലയും പഞ്ചസാരയും ആദ്യമേതന്നെ വെള്ളത്തിലിട്ട് തിളപ്പിക്കും. പക്ഷേ, ഇത് രണ്ടും തെറ്റായ രീതിയാണ്.
വെള്ളം അല്ലെങ്കിൽ പാൽ തിളപ്പിച്ച് മാറ്റി വെച്ചശേഷം അതിലേക്ക് തേയിലപ്പൊടി ഇടണം. ഇട്ട ശേഷം ഉടൻ തന്നെ ഒരു അടപ്പുകൊണ്ട് അത് മൂടുണം. മൂന്നോ നാലോ മിനിറ്റുകൾ കഴിഞ്ഞു അതെടുത്ത് അരിച്ച് ഗ്ളാസ്സിലേക്ക് പകർത്തി കുടിക്കാം. ശ്രദ്ധിക്കുക, പഞ്ചസാര വേറേ മാത്രമേ ഇടാവൂ. ഇതിന്റെ കാരണം, തുറന്നുവച്ച് തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലേക്കോ പാലിലേക്കോ തേയില ഇട്ടാൽ തേയിലയിൽ അടങ്ങിയിരിക്കുന്ന പോളിഫിനോൾസ്, ഗ്ലൈക്കോസൈഡ്സ്, തിയോഗല്ലിൻ എന്നിവയെല്ലാം ബാഷ്പീകരിച്ചു പോകും, പിന്നെ നമുക്ക് ബാക്കി കിട്ടുന്നത് വെറും കളർ വെള്ളം മാത്രമാകും. ഇവയെല്ലാം പോയിക്കഴിഞ്ഞാൽ പിന്നെ ചായ കുടിച്ചാൽ ഉന്മേഷം കിട്ടില്ല. ഒരിക്കലും മധുരം വെള്ളത്തിനൊപ്പം അല്ലെങ്കിൽ പാലിനൊപ്പം ഇട്ടു തിളപ്പിക്കരുത്, പഞ്ചസാരയുടെ കെമിക്കൽ സ്വഭാവം ചായയുടെ രുചിയിൽ മാറ്റങ്ങൾ ഉണ്ടാക്കും. ഒന്ന് രണ്ടു പ്രാവശ്യം ഈ രീതിയിൽ ചായ ചെയ്തു നോക്കിയ ശേഷം വ്യത്യാസം സ്വയം വിലയിരുത്തണം.
വല്ലാത്ത മാനസിക പിരിമുറക്കം വരുമ്പോള്‍ ഓടി പോയി ഒരു ചായ കുടിക്കുന്ന ചിലരെ കണ്ടിട്ടില്ലേ. ഇതിന് പിന്നില്‍ ഒരു ശാസ്ത്രമുണ്ട്. സമ്മര്‍ദവും ഉത്കണ്ഠയും കുറയ്ക്കാനും തലവേദന മാറ്റാനുമൊക്കെ ചായയിലെ ചില ഘടകങ്ങള്‍ സഹായിക്കും. നാഡീവ്യൂഹപരമായ പ്രശ്നങ്ങളുടെ സാധ്യതയും ചായ കുറയ്കും. മാനസിക ആരോഗ്യത്തെ ബാധിക്കുന്ന ചില വിഷ വസ്തുക്കളെ ശരീരത്തില്‍ നിന്ന് പുറന്തള്ളാനും ചായ സഹായകമാണ്.