tips

നാരങ്ങയും തേനും ചേര്‍ന്നാല്‍ ഉണ്ടാകുന്ന ആരോഗ്യ ഗുണങ്ങള്‍?

മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയില്‍ ആര്‍ക്കും ഒന്നിനും സമയമില്ലായെന്ന് തന്നെ പറയാം. സ്വന്തം ആരോഗ്യം നോക്കാതെയുള്ള ഓട്ടത്തിനിടയില്‍ അധികം സമയം ചിലവഴിക്കാതെ കുറച്ചെങ്കിലും ആരോഗ്യം കൈവരിക്കാന്‍ നാരങ്ങയ്ക്കും തേനിനും സാധിക്കും.

ദിവസവും രാവിലെ എഴുനേറ്റയുടന്‍ നാരങ്ങ വെള്ളത്തില്‍ അല്‍പം തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ഒട്ടേറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് നല്ല ഗുണം നല്‍കുന്നു. വിശപ്പിനെ നിയന്ത്രിക്കാനും ഈ പാനീയം സഹായിക്കുന്നു. വിറ്റാമിന്‍ ബി, സി, മഗ്‌നീഷ്യം, ഫോസ്ഫറസ്, കാല്‍സ്യം തുടങ്ങിയ പോഷകങ്ങളാല്‍ സമ്പന്നമാണ് നാരങ്ങ. ഇത് ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുകയും അണുബാധകളെ തടയാനും സഹായിക്കുന്നു. നാരങ്ങയിലും തേനിലും ആന്റി ബാക്റ്റീരിയല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ കൊളാജന്‍ കൂടുതലായി ഉത്പാദിപ്പിക്കുകയും ചര്‍മ്മത്തെ തിളക്കമുള്ളതാക്കാനും സഹായിക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

എന്നാല്‍ മിക്ക ആളുകളും ശരീരഭാരം കുറയ്ക്കുന്നതിനായി മാത്രമാണ് തേന്‍ ചേര്‍ത്ത നാരങ്ങാവെള്ളം കുടിക്കുന്നത്. എന്നാല്‍ ഇവയില്‍ അടങ്ങിയിരിക്കുന്ന അനേകം ഗുണങ്ങളില്‍ ഒന്ന് മാത്രമാണിതെന്ന് പോഷകാഹാര വിദഗ്ധ രാഖി ചാറ്റര്‍ജി പറയുന്നു. വെറും വയറ്റില്‍ നാരങ്ങയും തേനും ചേര്‍ത്ത വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള നല്ലൊരു മാര്‍ഗമാണ്. ഇതിന് പുറമെ, മറ്റ് നിരവധി ഗുണങ്ങളും നാരങ്ങയിലും തേനിലും അടങ്ങിയിട്ടുണ്ട്. വെറും വയറ്റില്‍ തേന്‍ ചേര്‍ത്ത നാരങ്ങാവെള്ളം കുടിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് കൂടുതല്‍ അറിയാം.

വെറും വയറ്റില്‍ നാരങ്ങ വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നത് വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇത് ദിവസം മുഴുവന്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെന്ന് രാഖി ചാറ്റര്‍ജി പറയുന്നു. ദഹന എന്‍സൈമുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ നാരങ്ങ വെള്ളം ഗുണം ചെയുന്നു. ഇത് പോഷകങ്ങള്‍ മികച്ച രീതിയില്‍ ആഗിരണം ചെയ്യുകയും ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യുന്നു.

തേനിന് പഞ്ചസാരയേക്കാള്‍ കുറഞ്ഞ ഗ്ലൈസെമിക് സൂചികയായതിനാല്‍ ചെറിയ അളവില്‍ നാരങ്ങയും തേനും ചേര്‍ത്ത വെള്ളം കുടിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് വളരെ ഗുണം ചെയ്യും. തേനും നാരങ്ങയും ചേരുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കൂടാതെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനായി ഭക്ഷണങ്ങളോടുള്ള ആസക്തി കുറയ്ക്കാനും ഇത് ഗുണം ചെയ്യുന്നു.
തേനും നാരങ്ങയും ചേര്‍ത്ത വെള്ളം കുടിക്കുന്നത് നിങ്ങളുടെ ഉപാപചയ പ്രവര്‍ത്തനത്തെ മികച്ചതാക്കുന്നു. കലോറി കത്തിച്ചു കളയാനുള്ള പ്രത്യേക കഴിവും ഈ പാനീയത്തില്‍ അടങ്ങിയിരിക്കുന്നു.

ശരീരഭാരം കുറയ്ക്കാന്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. അതിനാല്‍ നിങ്ങളുടെ ദിനചര്യയില്‍ തേനും നാരങ്ങയും ചേര്‍ത്ത വെള്ളം ഉള്‍പ്പെടുത്തുന്നത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനുള്ള ഒരു എളുപ്പ മാര്‍ഗമാണ്. ഇത് വിശപ്പ് നിയന്ത്രിക്കാനും നിങ്ങളെ സഹായിക്കുന്നു. ദിവസേന നാരങ്ങാ വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കടിക്കുന്നതിലൂടെ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കും. ഫ്രീ റാഡിക്കലുകളില്‍ നിന്നും വിഷവസ്തുക്കളില്‍ നിന്നുമൊക്കെ ശരീരത്തെ സംരക്ഷിക്കാനും ഇത് ഫലപ്രദമാണ്.

Tags: HEALTH