പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവാ കേരളത്തിലെ സന്ദര്‍ശനം വെട്ടിച്ചുരുക്കി. സിറിയയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് തീരുമാനം. ചൊവ്വാഴ്ച കൊച്ചിയിൽ നിന്ന് ദുബായിലേക്കും അവിടെ നിന്ന് ദമാസ്കസിലേക്കും അദ്ദേഹം പോകും. സിറിയയിലെ സംഘർഷ സാഹചര്യത്തിൽ പാത്രിയർക്കീസ് ബാവയുടെ മടക്കം അനിവാര്യമാണെന്ന് ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു. പള്ളിത്തർക്കത്തിൽ ശ്വാശത പരിഹാരം കാണാൻ കോടതികളിലൂടെ സാധിക്കുകയില്ലെന്ന് പാത്രിയർക്കീസ് ബാവ വ്യക്തമാക്കി. വിശ്വാസികളുടെ വിശ്വാസത്തെ അളക്കാൻ കോടതിക്ക് ആവില്ല. തർക്കം പരിഹരിക്കാൻ സർക്കാർ എടുത്ത ശ്രമങ്ങൾ സ്വാഗതാർഹമെന്നും പാത്രിയർക്കീസ് ബാവ പറഞ്ഞു. കോടതി ഇടപെടൽ ഭരണപരമായ കാര്യങ്ങളിലാണ്. മലങ്കരയിലെ പ്രശ്നം ഇടവകയിലെ ചർച്ചകളിലൂടെയാണ് തീർപ്പാക്കേണ്ടതതെന്നും അദ്ദേഹം പറഞ്ഞു.