സാധാരണ അരിപ്പുട്ട് കഴിച്ച് മടുത്തെങ്കിൽ പഞ്ഞി പോലെ സോഫ്റ്റ് ആയ ഈ പാൽ പുട്ട് ഒന്ന് തയ്യാറാക്കി നോക്കൂ. വ്യത്യസ്തമായ രുചിയായിരിക്കും ഇത് നിങ്ങൾക്ക് നൽകുക എന്ന കാര്യം ഉറപ്പാണ്. പാൽ പുട്ട് എന്നാണ് പേരെങ്കിലും ഇതിൽ പാൽ അല്ല പകരം പാൽപ്പൊടിയാണ് ചേർക്കുന്നത്.
ആവശ്യമായ ചേരുവകൾ
പുട്ടു പൊടി – 1 1/2 കപ്പ്
ഉപ്പ്
വെള്ളം – ആവശ്യത്തിന്
നെയ്യ് – 2 ടീസ്പൂൺ
തേങ്ങ ചിരകിയത് – 3/4 കപ്പ്
പാൽപ്പൊടി – ഒരു ടേബിൾ സ്പൂൺ
കാരറ്റ് – 1/4 കപ്പ്
അരിഞ്ഞ കശുവണ്ടിപ്പരിപ്പ് – 2 ടീസ്പൂൺ
തയ്യാറാക്കുന്ന രീതി
ആദ്യം ഒരു ബൗളിലേക്ക് പുട്ടുപൊടി ചേർക്കുക ഇതിലേക്ക് ഉപ്പും വെള്ളവും പാൽപ്പൊടിയും ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കാം. ശേഷം ഒരു പാൻ അടുപ്പിൽ വച്ച് നെയ്യൊഴിച്ച് ചൂടാക്കണം. ഇതിലേക്ക് ചിരകിയ തേങ്ങ ആദ്യം ചേർത്തു കൊടുക്കാം. കൂടെ കശുവണ്ടി ചെറുതായി അരിഞ്ഞതും ചേർത്ത് മിക്സ് ചെയ്യുക. അടുത്തതായി പഞ്ചസാര ചേർക്കാം. അത് മിക്സ് ചെയ്തു കഴിഞ്ഞാൽ ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് ചേർക്കണം. എല്ലാം കൂടി യോജിപ്പിച്ച് തീ ഓഫ് ചെയ്യുക. ഈ മിക്സിനെ പുട്ടുപൊടിയിലേക്ക് ചേർത്ത് എല്ലാംകൂടി നന്നായി യോജിപ്പിക്കണം. ശേഷം സാധാരണ പുട്ട് ഉണ്ടാക്കുന്നതുപോലെ ഉണ്ടാക്കുക.