ആരോഗ്യകരമായ ഭക്ഷണങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നതാണ് കഞ്ഞി. എന്നാല്‍ യുകെയുടെ പുതിയ ജങ്ക് ഫുഡ് നിരോധന പരസ്യത്തില്‍ ഇതും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്തുകൊണ്ടാണിങ്ങനെ കഞ്ഞി പൂര്‍ണ്ണമായും ജങ്ക് ഫുഡ് അല്ല, എന്നാല്‍ കഞ്ഞിയിലെ ചില ഇനങ്ങളാണ് ഈ പട്ടികയിലുള്‍പ്പെടുത്തിയിരിക്കുന്നത് അതും റെഡി ടു മെയ്ഡ് എന്ന തരത്തില്‍ കിട്ടുന്നവയാണ് ഉദ്ദേശിക്കുന്നത്. അതില്‍ പഞ്ചസാരയുടെ അളവ് ഉയര്‍ന്ന തരത്തിലായതിനാലാണ് ഈ പട്ടികയിലുള്‍പ്പെടുത്തിയിരിക്കുന്നത്.
ഇത്തരം കഞ്ഞിയുടെ ഉപഭോഗം പതിവായി അല്ലെങ്കില്‍ വലിയ അളവില്‍ സ്ഥിരമായി കഴിക്കുകയാണെങ്കില്‍, ഗ്ലൈക്കമിക് ഇന്‍ഡ്ക്‌സ്, ശരീരഭാരം, ശരീരത്തിന് കുറഞ്ഞ പോഷകങ്ങള്‍ എന്നീ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നു. ആദ്യം ഈ ഭക്ഷണം ആരോഗ്യകരമാണെന്ന് തോന്നാം, പക്ഷേ ഇത് ക്രമേണ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു, ജങ്ക് ഫുഡുകളുടെ പുതിയ നിരോധനം ടൈപ്പ് 2 പ്രമേഹം, ഫാറ്റി ലിവര്‍ എന്നിവയിലേക്കുള്ള അപകടസാധ്യത കുറയ്ക്കുന്നതിന് വേണ്ടിയാണ്.
എപ്പോഴാണ് കഞ്ഞി അനാരോഗ്യകരമാകുന്നത്?
1. വളരെയധികം പഞ്ചസാര അല്ലെങ്കില്‍ അഡിറ്റീവുകള്‍
കഞ്ഞിയും ഓട്സും ആരോഗ്യകരമാണെന്ന് പലരും പറഞ്ഞേക്കാം. എന്നിരുന്നാലും അവയില്‍ ഉയര്‍ന്ന അളവിലുള്ള പഞ്ചസാരയും മറ്റ് അഡിറ്റീവുകളും കലര്‍ത്തിയാല്‍ അവ അനാരോഗ്യകരമാകും. ഉദാഹരണത്തിന്, ക്വാക്കര്‍ ഓട്സ് സോ സിമ്പിള്‍ പീനട്ട് ബട്ടര്‍ പോറിഡ്ജ് സാച്ചെറ്റുകളില്‍ ഓരോ സെര്‍വിംഗിലും 17 ഗ്രാം പഞ്ചസാരയുണ്ട്, കൂടാതെ അമിതമായ കുടല്‍ വീക്കവുമായി ബന്ധപ്പെട്ട സോയാ ലെസിത്തിന്‍ എന്ന എമല്‍സിഫയര്‍ അടങ്ങിയിരിക്കുന്നു.2. അമിതമായി ഭക്ഷണം കഴിക്കുന്നത്
കഞ്ഞി അമിതമായി അകത്താക്കുമ്പോള്‍ അതിലുള്ള ഘടകങ്ങളും അമിതമായി ശരീരത്തിലേക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിച്ചേരുന്നു. ഇത് ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതല്‍ എളുപ്പത്തില്‍ ഉയര്‍ത്തുന്നതില്‍ സ്വാധീനം ചെലുത്തും, കാരണം ഗ്ലൈസെമിക് ലോഡ് വര്‍ദ്ധിക്കും,
3. ഗ്ലൂറ്റന്‍ അസഹിഷ്ണുതയുള്ളവര്‍ക്ക്
ഓട്സില്‍ സ്വാഭാവികമായും ഗ്ലൂറ്റന്‍ അടങ്ങിയിട്ടില്ലെങ്കിലും, ബാര്‍ലി, ഗോതമ്പ് തുടങ്ങിയ ഗ്ലൂറ്റന്‍ അടങ്ങിയ മറ്റ് വിളകള്‍ക്കൊപ്പം അവ വളര്‍ത്തിയാല്‍ ഓട്‌സിനും മാറ്റമുണ്ടാകാം.എന്നാല്‍.
















