സസ്പെൻഷനിലായ എൻ. പ്രശാന്ത് ഐഎഎസിന് ചാർജ് മെമ്മോ. സസ്പെൻഷനിൽ ആയ ശേഷവും ഉന്നത ഉദ്യോഗസ്ഥർക്കെതിരെ മാധ്യമങ്ങളിലൂടെ അഭിമുഖം നൽകി പരസ്യ വിമർശനം നടത്തിയതിനാണ് പ്രശാന്തിന്റെ നേരെ ചാർജ് മെമ്മോ നൽകിയത്. ശനിയാഴ്ച വൈകിട്ടാണ് ചീഫ് സെക്രട്ടറി കുറ്റാരോപണ മെമ്മോ നൽകിയത്. അഡി.ചീഫ് സെക്രട്ടറിക്കെതിരെ വിമർശനം നടത്തിയത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് മെമ്മോയിൽ പറയുന്നു.
ഐഎഎസ് ഉദ്യോഗസ്ഥൻ എ ജയതിലകിനെതിരായ പരസ്യപോരിലാണ് എൻ പ്രശാന്ത് സസ്പെൻഷനിലായത്. ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിക്കരുതെന്നാണ് ചട്ടമെന്നും ജയതിലകിനെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് ചട്ടത്തിലില്ലെന്നുമുള്ള വാദമാണ് പ്രശാന്ത് ഉന്നയിച്ചിരുന്നത്.
STORY HIGHLIGHT: ias officer n prasanth issue charge memo