അദാനി ഗ്രൂപ്പുമായി പുതിയ പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതില്‍ കേരളം വിമുഖത കാണിക്കുന്നില്ലെന്ന് വ്യാവസായ വകുപ്പ് മന്ത്രി പി. രാജീവ്. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന ഒരു ‘വിന്‍ വിന്‍’ സാഹചര്യം ഉണ്ടായാല്‍ മാത്രമേ അത് ചെയ്യൂവെന്നും അദ്ദേഹം മുബൈയില്‍ വ്യക്തമാക്കി. മലിനീകരണത്തിനും പാരിസ്ഥിതിക നാശത്തിനും കാരണമാകുന്ന വന്‍കിട വ്യവസായങ്ങളോട് താത്പര്യമില്ല.
ം. തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിനോട് അടുത്തുള്ള വിഴിഞ്ഞം തുറമുഖ പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വന്ന പദ്ധതിയാണെങ്കിലം സംസ്ഥാനത്തിനും ജനങ്ങള്‍ക്കും നേട്ടമുണ്ടാക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് എന്‍ഡിഎഫ് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കി മുന്നോട്ട് കൊണ്ട് പോകുന്നത്. തുറമുഖവുമായി ബന്ധപ്പെട്ട് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നതിനോട് സര്‍ക്കാര്‍ എതിരാണെന്നും, എന്നാല്‍ എല്ലാം വ്യവസ്ഥകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍, തുറമുഖത്ത് നിന്ന് 15 കിലോമീറ്റര്‍ മാത്രം അകലെയുള്ള അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള നീക്കം പോലുള്ള മറ്റ് പദ്ധതികളിലും ഗ്രൂപ്പിനെ എതിര്‍ത്തതായും അദ്ദേഹം ഓര്‍മിപ്പിച്ചു.
സംസ്ഥാനത്ത് വന്‍കിട വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിന് സംസ്ഥാനം എതിരല്ലെന്നും എന്നാല്‍ പാരിസ്ഥിതിക ആശങ്കകള്‍ കേരളത്തിന് പ്രധാനമാണെന്നും മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങള്‍ വരാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും രാജീവ് പറഞ്ഞു. പുതിയ പദ്ധതികള്‍ക്കായി സംസ്ഥാനം അദാനി ഗ്രൂപ്പുമായി ഇടപഴകുന്നത് തുടരുമോ എന്ന് ചോദിച്ചപ്പോള്‍, അവരുമായി ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് രാജീവ് പറഞ്ഞു, എന്നാല്‍ വൈദ്യുതിയിലോ ജലവിതരണത്തിലോ സ്വകാര്യവല്‍ക്കരണം പോലുള്ള ചില മേഖലകളെക്കുറിച്ച് ആലോചിക്കണ്ട. ഞങ്ങള്‍ വന്‍കിട വ്യവസായങ്ങള്‍ക്ക് പൂര്‍ണ്ണമായും എതിരല്ല, വന്‍കിട വ്യവസായം ആവശ്യമാണ്. അത് നമ്മുടെ ആളുകള്‍ക്ക് തൊഴില്‍ നല്‍കുകയും മലിനീകരണം ഉണ്ടാക്കാതിരിക്കുകയും വേണം. മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാണം, റോബോട്ട് നിര്‍മ്മാണം, സുഗന്ധവ്യഞ്ജനങ്ങളുടെ സംസ്‌കരണം തുടങ്ങിയ മേഖലകളിലെ നിക്ഷേപം സ്വാഗതം ചെയ്യുന്നു.
പണിമുടക്കുകളുടെയും തൊഴില്‍ ദിനങ്ങളുടെയും നഷ്ടത്തെ കുറിച്ചുള്ള ആശങ്കകളെ കുറിച്ച്, ഇത്തരം നഷ്ടങ്ങളില്‍ സംസ്ഥാനം രാജ്യത്ത് ഒന്നാം സ്ഥാനത്തല്ലെന്ന് പ്രതികരിച്ച മന്ത്രി, മറ്റ് സംസ്ഥാനങ്ങളെപ്പോലെ മരണങ്ങളോ പരിക്കുകളോ ഉണ്ടാക്കുന്ന ഒരു അക്രമവും വ്യവസായ യൂണിറ്റുകള്‍ക്ക് നേരെ കണ്ടിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. ചുമട്ടുതൊഴിലാളികള്‍ കൊള്ളയടിക്കുമെന്ന സാഹചര്യത്തിന് സര്‍ക്കാര്‍ അനുകൂലമല്ല. അത്തരം തൊഴിലാളികള്‍ക്ക് അവകാശം നല്‍കുന്ന നിയമം വ്യവസായ, ലോജിസ്റ്റിക് പാര്‍ക്കുകളില്‍ ബാധകമല്ലെന്നും പണം ആവശ്യപ്പെടുന്നത് ക്രിമിനല്‍ കുറ്റമാണെന്നും മന്ത്രി പറഞ്ഞു.