Kerala

സാദിഖലി തങ്ങള്‍ പറഞ്ഞതാണ് മുസ്ലീം ലീഗിന്റെ നിലപാട് മറ്റാരും പാര്‍ട്ടിയാകാന്‍ നോക്കേണ്ട; ഷാജിയെ തളളി കുഞ്ഞാലിക്കുട്ടി – munambam issue kunhalikutty reacts

മുനമ്പത്തേത് വഖഫ് ഭൂമിയാണ് എന്ന മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജിയുടെ പ്രസ്താവനക്കെതിരെ പ്രതികരിച്ച് പി.കെ കുഞ്ഞാലിക്കുട്ടി. ഈ വിഷയത്തില്‍ സാദിഖലി തങ്ങള്‍ പറഞ്ഞതാണ് മുസ്ലീം ലീഗിന്റെ നിലപാടെന്നും മറ്റാരും പാര്‍ട്ടിയാകാന്‍ നോക്കേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബി.ജെ.പിയും ഇടതുപക്ഷവും സമൂഹത്തില്‍ ഭിന്നിപ്പിക്കുന്ന അജണ്ട കൊണ്ടുനടക്കുന്നു എന്ന് മനസ്സിലായപ്പോഴാണ് മുസ്ലീം സംഘടനകള്‍ യോഗം ചേര്‍ന്ന് സാദ്ദിഖ് അലി ശിഹാബ്‌ തങ്ങള്‍ നിലപാട് പറഞ്ഞത്.

തങ്ങള്‍ ബിഷപ്പുമാരെ കണ്ടു. അതുകൊണ്ടു തീര്‍ന്നില്ല, അദ്ദേഹം റോമില്‍പ്പോയി സൗഹൃദത്തിന് അദ്ദേഹം എത്ര വലിയ വില കൊടുക്കുന്നു എന്നതിനുള്ള തെളിവാണിത്. ഈ വിഷയം ചിലര്‍ ദുരൂപയോഗം ചെയ്യാന്‍ നില്‍ക്കുന്ന അവസരത്തില്‍ നിങ്ങളാരും പാര്‍ട്ടിയാകേണ്ട, വിവാദമുണ്ടാക്കേണ്ട- എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാൽ മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നുമാണ് കെ.എം ഷാജി പറഞ്ഞിരുന്നത്.

പതിറ്റാണ്ടുകളായി മുനമ്പത്ത് താമസിക്കുന്നവര്‍ക്ക് അവിടെനിന്ന് ഇറങ്ങിപ്പോകേണ്ട ഗതിയുണ്ടാകരുതെന്നും സര്‍ക്കാര്‍ ഇടപെടണമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ ലത്തീന്‍ മെത്രാന്‍ സമിതിയുമായി ചര്‍ച്ച നടത്തിയ വളരെ പോസിറ്റീവാണെന്നും ലീഗ് നേതാക്കള്‍ അഭിപ്രായപ്പെടുകയുണ്ടായി.

STORY HIGHLIGHT: munambam issue kunhalikutty reacts