Kerala

സിനിമാനയ ഒന്നാംഘട്ട ചർച്ച പൂർത്തിയായി : 429 ചലച്ചിത്രപ്രവർത്തകരുടെ അഭിപ്രായം കേട്ടു

ഫെഫ്‌ക മുതൽ WCC വരെയുള്ള സംഘടനകളുമായി ചർച്ച നടത്തി

സിനിമ നയത്തിന്റെ ഒന്നാംഘട്ട ചർച്ചകൾ പൂർത്തിയായി. ആദ്യ ഘട്ടത്തിൽ ചർച്ച നടത്തിയത് 75 സംഘടനകളുമായി. ഫെഫ്‌ക മുതൽ WCC വരെയുള്ള സംഘടനകളുമായി ചർച്ച നടത്തി. 429 ചലച്ചിത്രപ്രവർത്തകരിൽ നിന്ന് അഭിപ്രായം കേട്ടു.

ഇനി സർക്കാർ തലത്തിൽ ചർച്ച നടക്കും. ചലച്ചിത്ര കോർപ്പറേഷൻ, ചലച്ചിത്ര അക്കാദമി തുടങ്ങി പോലീസ് തലത്തിൽ വരെ ചർച്ച നടക്കും. രണ്ടാം ഘട്ടം ആരംഭിക്കുന്നത് IFFKക്ക് ശേഷമാണ്. പിന്നെലെ പൊതുജന അഭിപ്രായം തേടും. സിനിമ രംഗത്തെ വിവിധ മേഖലകളിലെ ആളുകളുമായി സംസാരിച്ച് കൂടിക്കാഴ്ച നടത്തി അവരുടെ നിര്ദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിരിച്ച് ഒരു നയം രൂപീകരിക്കുക എന്നതാണ് ലക്ഷ്യം.

2023 ഓഗസ്റ്റില് നയരൂപീകരണ സമിതി രൂപീകരിച്ചെങ്കിലും ഇതുവരെയും ചർച്ചയിലേക്ക് കടക്കാൻ കഴിഞ്ഞിരുന്നില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റേയും പൊതുവായ സിനിമാ നയം രൂപീകരിക്കുന്നതിന്റെ ആവശ്യകതയുടേയും പശ്ചാത്തലത്തിലായിരുന്നു ഷാജി എന് കരുണ് അധ്യക്ഷനായി സിനിമാ നയരൂപീകരണ സമിതി രൂപീകരിച്ചത്.