നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി. ശശിക്കെതിരെ അൻവർ ഉയർത്തിയ ഗുരുതര ആരോപണങ്ങങ്ങൾക്കെതിരായാണ് പി. ശശിയുടെ നടപടി.
അൻവർ നുണകൾ മാത്രം പറഞ്ഞുനിൽക്കേണ്ട ഗതികേടിലാണ്, എന്ത് തെളിവാണുള്ളത്, താൻ നവീൻ ബാബുവിനെ ബന്ധപ്പെടുകയോ സംസാരിക്കുകയോ ചെയ്യ്തിട്ടില്ല, അൻവർ നിരത്തുന്നത് ദുരാരോപണങ്ങളാണ്. നിയമനടപടി സ്വീകരിക്കും എന്നാണ് പി. ശശി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.