സൂര്യ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് കങ്കുവ. ചിത്രം തിയേറ്ററുകളിൽ വലിയ നിരാശയാണ് ആരാധകർക്ക് സമ്മാനിച്ചിരുന്നത്. വലിയ ബജറ്റിൽ ഇറങ്ങിയ സിനിമയ്ക്ക് മുടക്കുമുതൽ പോലും തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ല. ഇതിന് പിന്നാലെ സിനിമ ഒടിടിയിലുമെത്തിയിരിക്കുകയാണ് കങ്കുവ. 13 മിനിറ്റോളം രംഗങ്ങൾ നീക്കം ചെയ്ത ശേഷമാണ് ചിത്രം ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തിരിക്കുന്നത്.
സിനിമയുടെ ആദ്യപകുതിയിൽ നിന്നാണ് ഭാഗങ്ങൾ നീക്കം ചെയ്തിരിക്കുന്നത്. യോലോ എന്ന ഗാനം പൂർണ്ണമായി നീക്കം ചെയ്തതിനൊപ്പം ദിഷ പഠാനി അവതരിപ്പിച്ച എയ്ഞ്ചലീനയുടെ പല രംഗങ്ങളും നീക്കം ചെയ്തിട്ടുണ്ട്. അതിനൊപ്പം ‘ദി ബോയ്സ്’, ‘മോയെ മോയെ’ സീനുകളും യോഗി ബാബുവിന്റെ ചില രംഗങ്ങളും ഒടിടി പതിപ്പിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
സിരുത്തൈ ശിവ സംവിധാനം ചെയ്ത കങ്കുവ എന്ന ചിത്രത്തിൽ സിനിമയിൽ രണ്ടു ഗെറ്റപ്പുകളിലാണ് സൂര്യ എത്തുന്നത്. ബോബി ഡിയോളാണ് സിനിമയിൽ വില്ലനായി എത്തുന്നത്. ബോബി ഡിയോളിന്റെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ് കങ്കുവ. ബോളിവുഡ് താരം ദിഷ പഠാനിയാണ് നായിക. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷൻസും ചേർന്ന് നിർമിക്കുന്ന സിനിമയുടെ ബജറ്റ് 350 കോടിയാണ്. ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നാണ് ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
STORY HIGHLIGHT: kanguva gets trimmed on ott version