ശബരിമല മണ്ഡല കാലത്തോട് അനുബന്ധിച്ച് മദ്യനിരോധന മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള നിലയ്ക്കലിൽ നിന്നും മൂന്ന് ലിറ്റർ വിദേശ മദ്യവുമായി തമിഴ്നാട് സ്വദേശി എക്സൈസിന്റെ പിടിയിലായി. തമിഴ്നാട് പെരുമ്പല്ലൂർ വേപ്പിന്തട്ടയ് പെരുനില എസ്. ജീവ ആണ് നിലയ്ക്കൽ പള്ളിയറക്കാവ് ദേവി ക്ഷേത്രത്തിന് സമീപത്തു നിന്നും പിടിയിലായത്.
നിലയ്ക്കൽ എക്സൈസ് റൈഞ്ച് സർക്കിൾ ഇൻസ്പെക്ടർ എം. ദിലീപിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്‌പെക്ടർ കെ.ഡി. മാത്യു, പ്രിവന്റിവ് ഓഫിസർ എ. ശ്രീകാന്ത്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ. പ്രദീഷ്, കെ. സ്വരൂപ്, റീന, ഡ്രൈവർ ഇ. സത്യൻ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.