യൂറോപ്പിലെ ഏറ്റവും വിദൂരപ്രദേശങ്ങളിലൊന്ന്. 20 പേര്‍ താമസിക്കുകയും പത്ത്‌ലക്ഷത്തോളം കടല്‍പക്ഷികള്‍ അധിവസിക്കുകയും ചെയ്യുന്ന ദ്വീപ്. പറഞ്ഞുവരുന്നത് ഐസ്‌ലന്‍ഡിലെ ഗ്രിംസേ ദ്വീപ് പിനെ കുറിച്ചാണ്. ഐസ്ലന്‍ഡിന്റെ വടക്കന്‍ തീരപ്രദേശത്തുനിന്ന് 40 കിലോമീറ്റര്‍ അകലെയാണ് ഗ്രിംസേ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇതോടെ യാത്രാ സ്‌നേഹികളുടെ പ്രിയപ്പെട്ട ഇടമായും ഗ്രിംസേ ദ്വീപ് മാറി.1931 വരെ ദ്വീപിലേക്ക് കത്തുകളെത്തിച്ചിരുന്ന ഒരു ചെറിയ ബോട്ട് വഴി മാത്രമേ ദ്വീപിലേക്ക് പ്രവേശിക്കാന്‍ സാധിച്ചിരുന്നുള്ളൂ.
വര്‍ഷത്തില്‍ രണ്ട് തവണ മാത്രമാണ് ഇത്തരത്തില്‍ കത്തുകളെത്തിയിരുന്നത്. ഇന്നിപ്പോള്‍ അകുറേറി പട്ടണത്തില്‍ നിന്ന് 20 മിനിറ്റ് ദൈര്‍ഘ്യം വരുന്ന വിമാനയാത്ര ദ്വീപിലേക്ക് സാധ്യമാണ്. ഡാല്‍വക്കില്‍ നിന്ന് മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന ഫെറി സംവിധാനവും യാത്രയ്ക്കായി നിലവിലുണ്ട്. ആര്‍ട്ടിക് ടേണുകള്‍, പഫിന്‍ എന്നിവയ്ക്കൊപ്പം ഐസ്ലന്‍ഡിക് കുതിരകളും ആടുകളെയും ഈ ദ്വീപില്‍ കാണാന്‍ കഴിയും. ഗ്രിംസേയ്ക്ക് സ്വന്തമായുള്ള പവര്‍ സ്റ്റേഷനിലൂടെയാണ് ദ്വീപിലേക്ക് ആവശ്യമായ വൈദ്യുതി ലഭിക്കുന്നത്. ദ്വീപിലെ എല്ലാ ആവശ്യങ്ങള്‍ക്കും ഈ വൈദ്യുതി മതിയാകുമെന്നാണ് പ്രാദേശിക യാത്രാ ഗൈഡായ ഗൈഡായ ഹല്ല പറയുന്നത്.
ആശുപത്രിയോ വൈദ്യ സഹായത്തിന് ഡോക്ടര്‍മാരോ പോലീസ് സ്റ്റേഷനോ ദ്വീപില്‍ ഇല്ല. ആവശ്യഘട്ടങ്ങള്‍ക്കായി വേണ്ട പരിശീലനം ദ്വീപ് നിവാസികള്‍ക്ക് നല്‍കിയിട്ടുണ്ട്. ചെറിയ വീടുകളാണ് ദ്വീപിലുളളത്. ഇവയില്‍ അധികവും വിനോദസഞ്ചാരികള്‍ക്കായുള്ള അതിഥി മന്ദിരമായും പ്രവര്‍ത്തിക്കുന്നു. ദ്വീപിന്റെ തെക്കുകിഴക്കായുള്ള വീടുകളുള്ള മേഖലയ്ക്ക് സാന്‍ഡ്വിക് എന്നാണ് അറിയപ്പെടുന്നത്. കമ്മ്യൂണിറ്റി സെന്റര്‍, ഹാന്‍ഡിക്രാഫ്റ്റ് ഗാലറി, കഫേ, ബാറടക്കമുള്ള റെസ്റ്റോറന്റ്, സ്വിമ്മിങ് പൂള്‍, ലൈബ്രറി, ചര്‍ച്ച് എന്നിവയും ദ്വീപിലുണ്ട്.
STORY HIGHLIGHTS: about-grimsey-island-in-iceland