ജുബൈൽ കെ.എം.സി.സിയിൽ സമാന്തര കമ്മിറ്റി രൂപവ്കരിച്ചവർക്കെതിരെ നടപടി. സൗദി നാഷനൽ കമ്മിറ്റി, പ്രവിശ്യ കമ്മിറ്റി എന്നീ മേൽ ഘടകങ്ങളുടെ അനുമതിയോടെ നിലവിൽ വന്ന ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിക്ക് സമാന്തരകമ്മിറ്റി രൂപവത്കരിച്ച് പരസ്യപ്പെടുത്തിയത് കടുത്ത അച്ചടക്ക വിരുദ്ധ പ്രവർത്തനമാണെന്ന് കിഴക്കൻ പ്രവിശ്യ കെ.എം.സി.സി പ്രവർത്തക സമിതി വിലയിരുത്തി.
അതിനാൽ ശക്തമായ നടപടി വേണമെന്ന ആവശ്യം ഐക്യകണ്ഠേന തീരുമാനിക്കുകയായിരുന്നു. ശംസുദ്ധീൻ പള്ളിയാളി, നൗഷാദ് തിരുവനന്തപുരം, നൗഷാദ് കെ.എസ്. പുരം, ശരീഫ് ആലുവ, അബ്ദുൽ സലാം പഞ്ചാര എന്നിവരെ കിഴക്കൻ പ്രവിശ്യ കെ.എം.സി.സിയുടെ വർക്കിങ് കമ്മിറ്റി അംഗത്വത്തിൽനിന്നും ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റിക്ക് കീഴിലെ എല്ലാ സംഘടനാ ചുമതലകളിൽനിന്നും പ്രവിശ്യാകമ്മിറ്റി പ്രവർത്തക സമിതി യോഗ തീരുമാനപ്രകാരം നീക്കി. പ്രാഥമിക അംഗത്വമുൾപ്പെടെ മറ്റു ബന്ധപ്പെട്ട തുടർ നടപടികൾക്ക് നാഷനൽ കമ്മിറ്റിയോട് ശിപാർശ ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു