മലയാളികൾക്ക് ഇന്നും ഏറെ പ്രിയപ്പെട്ട നടിയാണ് നവ്യാനായർ. ഓർത്തിരിക്കാൻ കഴിയുന്ന നിരവധി കഥാപാത്രങ്ങളെയാണ് താരം സമ്മാനിച്ചിട്ടുള്ളത്. ഇഷ്ടം മുതൽ മലയാളികളുടെ ഇഷ്ടമായി മാറിയ താരം അതിനു ശേഷം നിരവധി സിനിമകളിലാണ് അഭിനയിച്ചത്. കുഞ്ഞിക്കൂനൻ മഴത്തുള്ളി കിലുക്കം എന്നീ ചിത്രങ്ങളിലൂടെ വളരെ പെട്ടെന്ന് തന്നെ മലയാളി മനസ്സിലേക്ക് താരം ചേക്കേറി. എന്നാൽ ബാലാമണിയായി ആണ് എന്നും താരം അറിയപ്പെടുന്നത്. തന്റെ വിശേഷങ്ങൾ യൂട്യൂബിലൂടെയും താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ എങ്ങനെയാണ് ഒറ്റപ്പെടലിനെ താൻ മറികടക്കുന്നത് എന്ന് പറയുകയാണ് താരം. തനിക്കുണ്ടായ അനുഭവം പങ്കുവെച്ചാണ് താരം ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്.
” അടുത്തിടെ എന്റെ മനസ്സിനെ വേദനപ്പിച്ച ഒരു സംഭവത്തെക്കുറിച്ച് നിങ്ങളോട് പങ്കുവെയ്ക്കുകയാണ്. ആ സംഭവം നിങ്ങൾക്ക് ഒരുപാട് പേർക്ക് ബന്ധപ്പെടുത്താൻ പറ്റുമായിരിക്കും. ഒരു ദിവസം എന്റെ അമ്മയുടെ ഫോണിലേക്ക് ഒരു കോൾ വന്നു.
അദ്ദേഹത്തിന്റെ പേര് ഞാൻ വെളിപ്പെടുത്തുന്നില്ല. എന്റെ അച്ഛനെക്കാളും പ്രായം ചെന്ന അങ്കിൾ ആണ് വിളിച്ചത്. അമ്മയെ വിളിക്കുമ്പോൾ നവ്യാ നായരുടെ നമ്പർ ആണോ എന്ന് ചോദിച്ചാണ് വിളിച്ചത്. അതെ, നവ്യയുടെ അമ്മയാണ് സംസാരിക്കുന്നത് എന്ന് പറഞ്ഞു. അദ്ദേഹത്തിന് പ്രായം ഉള്ളത് കൊണ്ടാവും നവ്യയോട് സംസാരിക്കുന്നത് എന്ന രീതിയിലാണ് അദ്ദേഹം സംസാരിച്ചത്.
ഒരു ദിവസം അമ്മയോട് അദ്ദേഹം സംസാരിക്കുന്ന ഓഡിയോ ഞങ്ങൾ കേട്ടു. അദ്ദേഹത്തിന് വളരെ നല്ല നിലയിൽ ജോലി ചെയ്ത് ഭാര്യയും മക്കളും ഉള്ള ആളാണ്.ഇപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ മരിച്ചുപോയി. മക്കളൊക്കെ നല്ലനിലയിലാണ്. ആ മക്കൾ ഇദ്ദേഹത്തെ സാമ്പത്തികമായി സഹായിക്കുന്നുണ്ട്.
അദ്ദേഹത്തിന് പെൻഷനുണ്ട്. അദ്ദേഹത്തെ നോക്കാൻ വീട്ടിൽ ഒരാളും ഉണ്ട്. അദ്ദേഹം പറയുന്നത് അദ്ദേഹത്തിന് എത്രയും പെട്ടെന്ന് ഗാന്ധിഭവനിലേക്ക് പോകണം. എനിക്ക് സംസാരിക്കാൻ ആൾക്കാരുള്ള സ്ഥലത്തേക്ക് പോകണം. എനിക്ക് വല്ലാത്തൊരു ഒറ്റപ്പെടലാണ് ജീവിതത്തിൽ എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം പറയുന്ന ആ വാക്കുകൾ കേട്ടുകൊണ്ടിരുന്നാൽ നമ്മൾ കരഞ്ഞുപോകും,” നവ്യ പറഞ്ഞു.
താൻ എങ്ങനെയാണ് ജീവിതത്തിലെ ഏകാന്തതയെ മറികടുക്കുന്നുവെന്നും നവ്യ പറയുന്നു. സോളോ ട്രിപ്പിലൂടെ ഒറ്റയ്ക്കായാലും ജീവിക്കാൻ താൻ സ്വയം പാകപ്പെടുത്തുകയാണെന്ന് നവ്യ പറയുന്നു. ആളും ആരവും ഒഴിഞ്ഞ്, ആരും ഇല്ലാത്ത ഒരു ദിവസം വന്നാലും അന്ന് എനിക്ക് ഒറ്റയ്ക്ക് സന്തോഷം കണ്ടെത്താൻ കഴിയണം എന്നുള്ളത് കൊണ്ടാണ് താൻ ഒറ്റയ്ക്ക് യാത്രകൾ പോകുന്നതെന്ന് നവ്യ പറയുന്നു.
കുട്ടിയായിരിക്കുമ്പോൾ ഷൂട്ടിംഗിന് അച്ഛനും അമ്മയും ഒപ്പം വരും. അസിസ്റ്റന്റ്സും ഡ്രൈവറും ഉണ്ടാകും നമ്മുടെ ചുറ്റും നമ്മുടെ കാര്യങ്ങൾ നോക്കാൻ ഒരുപാട് പേരുണ്ടാകും. എല്ലാ ആവശ്യത്തിനും ആൾക്കാറുണ്ടാകും. വിവാഹം എന്ന് പറയുന്നത് വലിയ ഷിഫ്റ്റായിരുന്നു എനിക്ക്. ഞാനും ചേട്ടനും മാത്രമുള്ള വീട്, വീട്ടുജോലിക്ക് ആളുകൾ ഉണ്ടായിരുന്നു. എന്നാലും നമ്മൾ അനുഭവിക്കുന്ന ഒരു ഒറ്റപ്പെടലുണ്ട്.
ഇത്രയും ആളും ആരവും ഉള്ള ഫീൽഡിൽ നിന്ന് ഒട്ടും അറിയാത്ത സാഹചര്യത്തിലേക്ക് എത്തുന്നു. ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കാൻ പറ്റും. എന്നിട്ടും ഞാൻ ഒറ്റപ്പെട്ടു. ഒറ്റപ്പെടൽ എല്ലാ പ്രായത്തിലും എല്ലാവർക്കും ഉണ്ടാവും. കഴിഞ്ഞ അഞ്ച് വർഷമായി നാട്ടിലാണ്. ഇവിടെ വന്നതിന് ശേഷം ഒറ്റപ്പെടൽ ഇല്ല, നവ്യ പറയുന്നു.
content highlight: navya-nair-opens-up-about-how-she-overcoming-loneliness