ഇഡ്ഡലി, ദോശ, ചപ്പാത്തി എന്നിവയുടെ കൂടെ കഴിക്കാൻ പറ്റിയ രുചികരമായ ചട്ണി.
ചേരുവകൾ :
- തക്കാളി അരിഞ്ഞത് – 2 വലുത്
- സവാള അരിഞ്ഞത് – 1 ചെറുത്
- പച്ചമുളക് അരിഞ്ഞത് – 2 എണ്ണം
- വെളുത്തുള്ളി അരിഞ്ഞത് – 3 എണ്ണം
- മുളകുപൊടി – 1 ടേബിൾ സ്പൂൺ
- കായപ്പൊടി – കാൽ ടീസ്പൂൺ
- പഞ്ചസാര – കാൽ ടീസ്പൂൺ
- കറിവേപ്പില – ആവശ്യത്തിന്
തയാറാക്കുന്ന വിധം
- ഒരു ഫ്രൈയിങ് പാൻ അടുപ്പിൽ വയ്ക്കുക. അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക.
- എണ്ണ ചൂടാകുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി, സവാള, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചേർത്ത് കൊടുക്കുക.
- ഇതിലേക്ക് കാൽ ടേബിൾ സ്പൂൺ ഉപ്പ് ചേർത്ത് നന്നായി ഇളക്കി കൊടുക്കാം. എല്ലാം നന്നായി വഴന്നു വരുന്നതുവരെ മൂടിവച്ച് വേവിച്ചെടുക്കാം.
- ഇനി ഇതിലേക്ക് മുളകുപൊടി, കായപ്പൊടി ,പഞ്ചസാര എന്നിവ ചേർത്ത് പച്ചമണം മാറുന്നതുവരെ ഇളക്കി കൊടുക്കാം.
- അടുപ്പിൽ നിന്നും മാറ്റി ചൂടാറി വരുമ്പോൾ മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക.
- ഒരു പാൻ അടുപ്പിൽ വച്ച് കടുക് താളിച്ച് അതിലേക്ക് അരച്ച ചട്നി ഇട്ടു നന്നായി എണ്ണ തെളിയുന്നതുവരെ ഇളക്കി കൊടുക്കാം.
- ഇനി ഇതൊരു പ്ലേറ്റിലേക്ക് മാറ്റാം.
content highlight: tomato-chutney