Kerala

ശബരിമല: തീർഥാടകർക്കൊപ്പം എത്തുന്ന വനിതകൾക്കായി പമ്പയിൽ പുതിയ കേന്ദ്രം

ശബരിമല: തീർഥാടകർക്ക് ഒപ്പം എത്തുന്ന വനിതകൾക്കു പമ്പയിൽ സുഖമായും സുരക്ഷിതമായും തങ്ങാൻ നിർമിച്ച സ്ത്രീകളുടെ വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് നിർവഹിച്ചു. പമ്പ ഗണപതി ക്ഷേത്രത്തിനു സമീപം 100 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടമാണ് ഇതിനായി നിർമിച്ചിട്ടുള്ളത്.

50 സ്ത്രീകൾക്ക് ഒരേ സമയം വിശ്രമിക്കാനുള്ള സൗകര്യം ഉണ്ട്. ശീതീകരിച്ച കെട്ടിടത്തിൽ വിശ്രമമുറി, ഫീഡിങ് റൂം, ശുചിമുറി ബ്ലോക്ക് എന്നിവയും ഉണ്ട്. പമ്പയിൽ വനിതകൾക്കു വിശ്രമകേന്ദ്രം വേണമെന്നതു വർഷങ്ങളായുള്ള ആവശ്യമാണ്. ചോറൂണു വഴിപാടിനായി എത്തുന്ന കുഞ്ഞുങ്ങളുടെ അമ്മമാർക്കു പമ്പയിൽ തങ്ങേണ്ടി വരുമ്പോൾ ഈ സംവിധാനം പ്രയോജനപ്പെടുത്താൻ കഴിയും.