ഇനി ചിക്കൻ വാങ്ങിക്കുമ്പോൾ ഈ രീതിയിൽ ഒന്ന് കറിവെച്ച് നോക്കൂ, നിങ്ങൾക്കിത് തീർച്ചയായും ഇഷ്ടപെടും, ഉഗ്രൻ സ്വാദാണ് ഇതിന്.
ആവശ്യമായ ചേരുവകൾ
- ചിക്കൻ – 1 കിലോ
- സവാള – 6
- ഇഞ്ചി – രണ്ടു കഷ്ണം ചെറുതായി അരിഞ്ഞത്
- വെളുത്തുള്ളി – 15 അല്ലി
- പച്ചമുളക് – 2
- കറിവേപ്പില
- ഏലക്ക -3
- മുളകുപൊടി – 4 സ്പൂൺ
- മല്ലിപൊടി – 3 സ്പൂൺ
- മഞ്ഞള്പൊടി – 1/2 സ്പൂൺ
- കുരുമുളകുപൊടി -2 സ്പൂൺ
- ഗരം മസാല – 1 സ്പൂൺ
തയ്യാറാക്കുന്ന വിധം
ഉരുളിയിൽ വെളിച്ചെണ്ണ ഒഴിച് കടുക് പൊട്ടിയാൽ അതിലേക്ക് സവാളയിട്ട് നന്നായിട്ട് വഴറ്റുക. പകുതി വഴന്നു കഴിഞ്ഞാൽ ചതച്ചു വെച്ച വെളുത്തുള്ളിയും, അരിഞ്ഞു വെച്ച ഇഞ്ചിയും, കറിവേപ്പിലയും ഇട്ടു നന്നായി വഴറ്റുക. സവാള നന്നായി ബ്രൌൺ കളർ ആയാൽ അതിലേക്ക് മഞ്ഞൾപൊടി, മല്ലിപൊടി, ഒന്ന് വഴറ്റിയതിനു ശേഷം മുളകുപൊടി, കുരുമുളകുപൊടി, ഗരം മസാല ചേർത്ത് നന്നായി വഴറ്റുക. രണ്ടോ മൂന്നോ ഏലക്കയും, ചേർത്ത് നല്ല ബ്രൌൺ കളർ ആകുമ്പോൾ ചിക്കൻ ചേർത്ത് ഇളക്കുക, ആവിശ്യത്തിന് ഉപ്പും, വെള്ളവും ചേർത്ത് തിളച്ചു കഴിഞ്ഞാൽ തീ കുറച്ചു വെച്ച് കുറുക്കി ഏടുക്കുക. എരുവ് കുറച്ചു വേണ്ടവർ കഷ്മമീരി മുളകുപൊടി ചേർക്കുക.