വൈകുന്നേരത്തെ ചായക്കൊപ്പം കഴിക്കാൻ ഒരു മള്ബറി സ്പെഷ്യൽ സ്നാക്ക് ആയാലോ? വളരെ രുചികരമായി തയ്യാറാക്കാവുന്ന ഇറച്ചി പെട്ടി റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ചിക്കൻ – അര കിലോ ( boneless ആയാൽ നല്ലത് ) ഇത്തിരി മഞ്ഞൾപ്പൊടിയും കുരുമുളകുപൊടിയും, ഉപ്പും ചേർത്ത് വേവിച് പിച്ചിയെടുക്കുക
- സവാള -2 എണ്ണം വലുത്
- തക്കാളി -1
- പച്ചമുളക് – 2 എണ്ണം
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒന്നര ടീസ്പൂൺ
- മല്ലിപ്പൊടി – 1 ടീസ്പൂൺ
- മുളകുപൊടി – അര ടീസ്പൂൺ
- മഞ്ഞൾപ്പൊടി – കാൽടീസ്പൂൺ
- ഗരംമസാല – അരടീസ്പൂൺ
- കുരുമുളകുപൊടി – കാൽടീസ്പൂൺ
- കറി വേപ്പില
- മല്ലിയില
- ഉപ്പ്
- നാരങ്ങനീര് – അര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
പാനിൽ ഓയിൽ ഒഴിച്ച് ചൂടാവുമ്പോൾ ചെറുതായി അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില ചേർത്ത് നന്നായി വഴറ്റുക. തക്കാളി കൂടി ചേർത്ത് വഴറ്റിയ ശേഷം പൊടികൾ ചേർത്ത് കരിഞ്ഞു പോകാതെ നന്നായി വഴറ്റണം. ലാസ്റ്റ് ചിക്കൻ കൂടി ചേർത്ത് വഴറ്റിയ ശേഷം തീ ഓഫ് ചെയ്യാം. മല്ലിയില, നാരങ്ങനീര് ചേർക്കുക. മസാല റെഡി.
2 മുട്ട കുറച്ചു മല്ലിയിലയും ഉപ്പും ചേർത്ത് നന്നായി ഇളക്കി മാറ്റി വെക്കണം.1 കപ്പ് മൈദാ വെള്ളവും ഉപ്പും ചേർത്ത് കലക്കി ഓരോന്നായി അധികം വേവിക്കാതെ ചുട്ടെടുത്ത് മാറ്റിവെക്കണം. ഒരു സൈഡ് മാത്രം വേവിച്ചാൽ മതി. തിരിച്ചിടേണ്ട ആവശ്യമില്ല. ഓരോ ദോശയുടെയും നടുക്ക് ഓരോ സ്പൂൺ ഫില്ലിംഗ് വെച്ച് നാലായി മടക്കണം. ചൂടോടെ ആവുമ്പോൾ നന്നായി ഒട്ടി കിട്ടും. ഇത് ഓരോന്നും മുട്ട മിക്സിൽ മുക്കിയെടുത്ത് എണ്ണയിൽ ശാല്ലോ ഫ്രൈ ചെയ്തെടുക്കാം.