റവ വെച്ച് ലഡ്ഡു തയ്യാറാക്കിയിട്ടുണ്ടോ? കിടിലൻ ടേസ്റ്റ് ആണ്. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പിയാണിത്. എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
റവ : 1/2 കിലോ
ബട്ടർ: 3 ടേബിൾസ്പൂൺ
പഞ്ചസാര പൊടിച്ചത്: 1/2 കപ്പ്
ഏലയ്ക്ക പൊടിച്ചത്: 1/4 ടേബിൾസ്പൂൺ
തേൻ : 3 ടേബിൾസ്പൂൺ
പാൽ : 5 ടേബിൾസ്പൂൺ
നട്സ് / കിസ്മിസ് അലങ്കാരത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ ബട്ടർ ഉരുക്കി അതിൽ റവ നന്നായി വറുത്തെടുക്കുക. റവ മൂത്ത മണം വരുമ്പോൾ പഞ്ചസാര പൊടിച്ചത് ചേർക്കുക. നന്നായി ഇളക്കുക. ഇനി ഏലയ്ക്ക പൊടിച്ചത് ചേർത്തിളക്കി തീ തീ ചെയ്യുക. റവ ഒന്നു തണുത്തു വരുമ്പോൾ തേൻ/മിൽക്‌മെയ്‌ഡ് ചേർത്ത് ഒന്ന് ഇളക്കി കുറച്ച് പാൽ കൂടി ചേർത്ത് ഉരുളകളാക്കുക.