പലതരം ഉപ്പുമാവുകൾ ഉണ്ടാക്കിയിട്ടുണ്ടല്ലേ, അല്പം വ്യത്യസ്തമായി ഒരു ഉപ്പുമാവ് റെസിപ്പി നോക്കിയാലോ? രുചികരമായ ബീഫ് ഉപ്പുമാവ് റെസിപ്പി.
ആവശ്യമായ ചേരുവകൾ
- റവ-1കപ്പ്
- ഉളളി-1 ചെറുതായ് മുറിച്ചത്
- തക്കാളി -1
- പച്ചമുളക് -3
- ഇഞ്ചി :1(ചെറിയകഷ്ണം)
- ഉപ്പ് – ആവശ്യത്തിന്
- കടുക് -1/2 ടീസ്പൂൺ
- കറിവേപ്പില – ആവശ്യത്തിന്
- വറ്റല് മുളക്-2 എണ്ണ൦
- വെള്ളം
- വെളിച്ചെണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
1/2 കിലോ ബീഫ് കഴുകി ചെറിയ പീസാക്കി അതില് 1/2ടീസ്പൂണ് മുളക് പൊടി 1ടീസ്പൂൺ മഞ്ഞൾപൊടിയു൦, 1/4ടീസ്പൂൺ ഗര൦ മസാല പൊടിയു൦ ആവശ്യത്തിന് ഉപ്പു൦ ചേ൪ത്ത് വേവിച്ച് വെക്കുക. ഒരു പാനിൽ റവ വറുക്കുക. പിന്നീട് കുറച്ചു വെളിച്ചെണ്ണയിൽ കടുകും വറ്റല് മുളകും പൊട്ടിച്ചു അതിലേക്ക് ഉളളി അരിഞ്ഞതും പച്ചമുളക്, ഇഞ്ചി, തക്കാളി എന്നിവയും ചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് വേവിച്ച് വെച്ച ബീഫു൦, കുറച്ചു വെള്ളവുമൊഴിച്ചു തിളപ്പിക്കുക. തിളച്ചു കഴിഞ്ഞാൽ അതിലേക്ക് വറുത്തുവെച്ച റവ ചേർത്ത് നല്ലവണ്ണം കുറച്ച് സമയ൦ ഇളക്കി വേവിച്ച് ഇറക്കി വെക്കുക.