നാലുമണി ചായക്കൊപ്പം കഴിക്കാൻ ഒരു നാടൻ പലഹാരം തയ്യാറാക്കിയാലോ? കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ഗോതമ്പ് ഇല അട. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ഗോതമ്പുപൊടി 1 1/2 കപ്പ്
- ഉപ്പ്
- തേങ്ങ ചിരകിയത് 1/2 കപ്പ്
- ശർക്കര ചീകിയത് ആവശ്യത്തിന്
- ഏലക്ക പൊടി 1/4 ടീസ്പൂൺ
- വാഴയില
തയ്യാറാക്കുന്ന വിധം
ഗോതമ്പുപൊടി കുറച്ച് വെള്ളം, ഉപ്പ് ഇവ ചേർത്തിളക്കി ഇലയിൽ പരത്താൻ പാകത്തിന് കുഴയ്ക്കുക. ശർക്കര, തേങ്ങ, ഏലക്ക എന്നിവ യോജിപ്പിക്കുക. ഇല കഷ്ണങ്ങളായി മുറിച്ചു വെക്കുക. ഇതിലേക്ക് മാവ് കനം കുറച്ച് പരത്തി, മുകളിൽ തേങ്ങാക്കൂട്ട് വെക്കുക, മടക്കി എടുക്കാം. ഇത് നല്ലതുപോലെ ചൂടായ ദോശ ക്കല്ലിൽ ഇട്ട് ഇരുപുറവും വേവാകുമ്പോൾ എടുക്കാം.