ഇന്ത്യൻ റെയിൽവേയുടെ വെബ്സൈറ്റ് തകരാർ പരിഹരിച്ചു. ഉപഭോക്താക്കൾക്ക് സൈറ്റ് തുറക്കാനാകുന്നില്ലെന്ന വ്യാപക പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പരിഹാരം കണ്ടത്. ഒരു മണിക്കൂർ സെർവർ തകരാർ നേരിട്ടിരുന്നു. ഒരു മണിക്കൂർ പ്രവർത്തിക്കില്ലെന്നും ബുക്കിംഗ് നടക്കില്ലെന്നും അറിയിപ്പുണ്ടായിരുന്നു.
എന്നാൽ ഏതെങ്കിലും തരത്തിലുള്ള സൈബർ ആക്രമണമാണോ സൈറ്റ് നിലച്ചതിന് പിന്നിൽ എന്ന ചോദ്യവും ഉയർന്നിരുന്നു. സാധാരണയായി രാത്രി 11 മണിക്ക് ശേഷമാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് ഇത് സൈബർ ആക്രമണമാണോ എന്നതു സംബന്ധിച്ച് സംശയമുയർന്നത്. നിരവധി ഉപയോക്താക്കൾ സോഷ്യൽ മീഡിയയിൽ തകരാറിനെക്കുറിച്ച് പരാതിപ്പെടുകയും ചെയ്തിരുന്നു.