അതിരാവിലെ ബിരിയാണി വിളമ്പുന്ന ഒരു സ്ഥലം നമ്മടെ തിരുവനന്തപുരത്തും ഉണ്ട് കേട്ടോ. ഇവിടെ രാവിലെ 4 മണി മുതൽ ബിരിയാണിയും ഇഡലിയും മട്ടൺ കറിയും കൊത്തു പറോട്ടയും എല്ലാം കിട്ടും. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ 24 മണിക്കൂറും തമിഴ്നാടൻ സ്റ്റൈലിൽ ബിരിയാണി കിട്ടുന്ന ഒരു സ്പോട്ട് ആണ് ശരണ്യ മെസ്. ബിരിയാണി എപ്പോൾ കിട്ടിയാലും കഴിക്കാം എന്നുള്ളവർക്ക് പറ്റിയ ഒരു സ്പോട്ട് ആണിത്.
വെളുപ്പിന് 3.30 മുതൽ ഇവിടെ ബിരിയാണി കിട്ടും. ചിക്കൻ ബിരിയാണിയും മട്ടൻ ബിരിയാണിയുമെല്ലാം കിട്ടും. മെനു കാർഡിൽ പലരും ഉണ്ടെങ്കിലും ഇവിടുത്തെ പ്രധാന താരങ്ങൾ ചിക്കൻ ബിരിയാണിയും ചിക്കൻ സിക്സ്റ്റി ഫൈവ് ബിരിയാണിയുമാണ്. ചിക്കൻ ബിരിയണി 140 രൂപയും 65 ബിരിയാണിക്ക് 170 രൂപയുമാണ്. ചിക്കൻ 65 ബിരിയാണിയിൽ ചിക്കൻ 65 പീസസും മുട്ടയും പിന്നെ സർലാസുമാണ് കിട്ടുന്നത്, കൂടെ ഒരു ഗ്രേവിയും കിട്ടും, ഗ്രേവിയും അടിപൊളിയാണ്. തീർത്തും ഒരു തമിഴ്നാട് സ്റ്റൈലിലാണ് ഇവർ ബിരിയാണി വിളമ്പുന്നത്.. ഇത് കൂടാതെ ചൈനീസ്, ദക്ഷിണേന്ത്യൻ, തമിഴ് തുടങ്ങിയ വിഭവങ്ങളും റെസ്റ്റോറൻ്റിൽ ലഭ്യമാണ്.
അപ്പോൾ സ്ഥലം ഓർത്തുവെച്ചോളൂ.. തിരുവനന്തപുരം, കഴക്കൂട്ടം കുളത്തൂർ റോഡിലുള്ള ശരണ്യ മെസ്. ഗുണനിലവാരമുള്ള ഭക്ഷണം, ഊഷ്മളമായ അന്തരീക്ഷം, ശ്രദ്ധാപൂർവമായ സേവനം എന്നിവയെ അഭിനന്ദിക്കുന്നവർക്ക്, തിരുവനന്തപുരത്തെ കഴക്കൂട്ടത്തുള്ള ശരണ്യ മെസ് തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ്. വിപുലമായ മെനു, ആക്‌സസ് ചെയ്യാവുന്ന ലൊക്കേഷൻ, ഉപഭോക്തൃ സംതൃപ്തി എന്നിവയ്‌ക്കൊപ്പം ശരണ്യ മെസ് അവിസ്മരണീയമായ ഒരു ഡൈനിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്നു.
വിലാസം: GVXG+9FC, ആറ്റിൻകുഴി റോഡ്, കഴക്കൂട്ടം, തിരുവനന്തപുരം, കേരളം 695582
ഫോൺ: 099958 83759