Back view of a woman washing her hair with a shampoo in bathroom. Copy space.
കുളിക്കാനും മറ്റ് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനും നമുക്ക് ബാത്ത്‌റൂം സൗകര്യം ഉണ്ട്. എന്നാൽ ജോലി എളുപ്പമാക്കാനായി ബാത്ത്‌റൂമിൽ പലവിധ സാധനങ്ങൾ സൂക്ഷിക്കുന്ന പതിവ് നമുക്ക് ഉണ്ടെന്ന് പറയാതെ വയ്യ. സോപ്പ്,ചീപ്പ്,ഷാംപൂ എന്നിവയെ കൂടാതെ ബാത്ത്‌റൂമിൽ സൂക്ഷിക്കുന്ന സാധനങ്ങൾ പ്രശ്‌നമുണ്ടാക്കുമെന്ന് അറിയാമോ?
മരുന്നുകൾ ലോഷനുകൾ,മേക്കപ്പ് സാധനങ്ങൾ,റേസറുകൾ എന്നിവ ബാത്ത്‌റൂമിൽ സൂക്ഷിക്കാനേ പാടില്ല. ഇത് മാത്രമല്ല. നനഞ്ഞ ബാത്ത് ടവ്വലുകൾ ബാത്ത്‌റൂമിൽ വിരിച്ചിടുന്ന ശീലം പലർക്കമുണ്ട്. നനഞ്ഞ ടവ്വൽ ബാത്ത്‌റൂമിൽ സൂക്ഷിക്കുന്നത് ബാക്ടീരിയകൾ പെരുകാനും രോഗങ്ങൾ വരാനും കാരണമാകുന്നു. കുളി കഴിഞ്ഞ ശേഷം ധരിക്കുന്ന വസ്ത്രവും ബാത്ത്‌റൂമിൽ സൂക്ഷിക്കുന്നത് നല്ലതല്ല. ബാത്ത്ടവ്വലുകളെ പോലെ ബാക്ടീരിയകളും ഫംഗസും തുണികളിലും പറ്റിപിടിക്കും.
ചില ആളുകൾക്ക് ബാത്ത്‌റൂമിൽ പോകുമ്പോൾ പത്രമോ മാഗസീനുകളോ വായിക്കുന്ന ശീലമുണ്ട്. പുസ്തകങ്ങളും മാസികകളും നിങ്ങളുടെ കുളിമുറിയിലെ ഈർപ്പം വേഗത്തിൽ ആഗിരണം ചെയ്യും. ചുളിവുകളുള്ള പേജുകളും പശയും ബാഷ്പീകരിക്കപ്പെടുകയും ഇത് പുസ്തകത്തിന് കേടുപാടുണ്ടാക്കുകയും ചെയ്യുന്നുണ്ട്.
ചില ആളുകൾ അവരുടെ കമ്മലുകൾ ബാത്ത്റൂമിൽ സൂക്ഷിക്കുന്നു, എന്നാൽ ഇത് പലപ്പോഴും ആഭരണങ്ങളിൽ അഴുക്കും പൊടിയും നിറക്കുന്നതിന് കാരണമാകുന്നുണ്ട്. കിടപ്പുമുറിയിൽ സൂക്ഷിക്കുന്നതിനേക്കാൾ വേഗത്തിൽ ആഭരണങ്ങൾ വൃത്തികെട്ടതായി മാറുന്നു. പ്രത്യേകിച്ച് വെള്ളി ആഭരണങ്ങൾ ഈർപ്പം വളരെ കൂടുതൽ പിടിച്ചെടുക്കുന്നവയും സെൻസിറ്റീവ് ആണ്.