ശബരിമല സീസണ്‍ പരിഗണിച്ച് പ്രത്യേക ട്രെയിന്‍ സര്‍വീസ് അനുവദിച്ച് റെയില്‍വേ. ഹൈദരാബാദിലെ കാച്ചിഗുഡയില്‍ നിന്നും കോട്ടയത്തേക്കാണ് പ്രത്യേക ട്രെയിന്‍ അനുവദിച്ചത്. ജനുവരി 2, 9, 16, 23 തീയതികളില്‍ ഹൈദരാബാദില്‍ നിന്ന് കോട്ടയത്തേക്ക് സര്‍വീസ് ഉണ്ടാകും.
ജനുവരി 3, 10, 17, 24 തീയതികളില്‍ കോട്ടയത്തു നിന്നും ഹൈദരാബാദിലേക്കും ട്രെയിന്‍ സര്‍വീസ് നടത്തും. വൈകീട്ട് 3.40 ന് ഹൈദരാബാദില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് വൈകീട്ട് 6.50 ന് കോട്ടയത്ത് എത്തിച്ചേരും.
രാത്രി 8. 30 ന് കോട്ടയത്തു നിന്നും പുറപ്പെടുന്ന മടക്ക ട്രെയിന്‍ പിറ്റേന്ന് രാത്രി 11. 40 ന് ഹൈദരാബാദില്‍ എത്തിച്ചേരുമെന്നും റെയില്‍വേ അറിയിച്ചു.