ഇന്ത്യയിലെ ആദ്യത്തെ സ്പാം-ഫൈറ്റിങ് നെറ്റ് വര്‍ക്കായ ഭാരതി എയര്‍ടെല്‍ നിര്‍മിത ബുദ്ധിയിലധിഷ്ഠിതമായ സ്പാം-ഫൈറ്റിംഗ് സൊല്യൂഷന്‍ അവതരിപ്പിച്ചതിന് ശേഷം 8 ബില്യണ്‍ സ്പാം കോളുകളും 0.8 ബില്യണ്‍ സ്പാം എസ്എംഎസുകളും കണ്ടെത്തി. സ്പാം-ഫൈറ്റിംഗ് സൊല്യൂഷന്‍ അവതരിപ്പിച്ച് രണ്ടര മാസത്തിനുള്ളിലാണിത്. എഐ നെറ്റ്‌വര്‍ക്ക് പ്രതിദിനം 1 ദശലക്ഷം സ്പാമര്‍മാരെ തിരിച്ചറിയുന്നുണ്ട്.
കഴിഞ്ഞ 2.5 മാസത്തിനുള്ളില്‍ കമ്പനി 252 ദശലക്ഷം ഉപഭോക്താക്കള്‍ക്ക് സംശയാസ്പദമായ കോളുകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഇത്തരത്തിലുള്ള കോളുകള്‍ക്ക് ഉത്തരം നല്‍കുന്ന ഉപഭോക്താക്കളുടെ എണ്ണത്തില്‍ 12% കുറവുണ്ടായി. എയര്‍ടെല്‍ നെറ്റ്‌വര്‍ക്കിലെ മൊത്തം കോളുകളുടെ ആറ് ശതമാനം സ്പാം കോളുകളായിരുന്നുവെന്ന് തിരിച്ചറിഞ്ഞു, അതേസമയം എല്ലാ എസ്എംഎസുകളുടെയും 2% സ്പാം ആണെന്നും കണ്ടെത്തിയിരിക്കുന്നു. സ്പാമര്‍മാരില്‍ 35% പേര്‍ ലാന്‍ഡ്ലൈന്‍ ടെലിഫോണുകള്‍ ഉപയോഗിച്ചാണ് വിളിക്കുന്നത്.
ഡല്‍ഹിയിലെ ഉപഭോക്താക്കള്‍ക്കാണ് ഏറ്റവും കൂടുതല്‍ സ്പാം കോളുകള്‍ ലഭിക്കുന്നത്, ആന്ധ്രാപ്രദേശ്, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ ഉപഭോക്താക്കളാണ് തൊട്ടു പിറകില്‍. ഏറ്റവും കൂടുതല്‍ സ്പാം കോളുകള്‍ ഉത്ഭവിക്കുന്നതും ഡല്‍ഹിയിലാണ് മുംബൈയും കര്‍ണാടകയുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഏറ്റവും കൂടുതല്‍ സ്പാം എസ്എംഎസുകള്‍ ഗുജറാത്തില്‍ നിന്നാണ് എന്ന് മനസ്സിലാക്കാം. കൂടുതല്‍ എസ് എം എസുകളും ലക്ഷ്യമിടുന്നത് മുംബൈ, ചെന്നൈ, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരെയാണ്.
എല്ലാ സ്പാം കോളുകളും 76% പുരുഷ ഉപഭോക്താക്കളെയാണ് ലക്ഷ്യമിടുന്നത്. സ്പാം കോളുകളുടെ 48% ലഭിച്ചത് 36-60 പ്രായപരിധിയിലുള്ള ഉപഭോക്താക്കള്‍ക്കാണ്, അതേസമയം രണ്ടാമതായി ടാര്‍ഗറ്റ് ചെയ്യുന്ന 26-35 പ്രായപരിധിയിലുള്ളവര്‍ക്ക് സ്പാം കോളുകളുടെ 26% ലഭിക്കുന്നു. സ്പാം കോളുകളുടെ ഏകദേശം 8% മാത്രമേ മുതിര്‍ന്ന പൗരന്‍മാരെ ലക്ഷ്യമിടുന്നുള്ളൂ.
നിരവധി പാരാമീറ്ററുകള്‍ സൂക്ഷ്മമായി പരിശോധിക്കുന്നതിലൂടെ, ഈ അനാവശ്യമായ നുഴഞ്ഞുകയറ്റങ്ങളെ ശ്രദ്ധേയമായ കൃത്യതയോടെ തത്സമയം തിരിച്ചറിയാന്‍ നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തിന് സാധ്യമായി. ഈ ആവേശകരമായ സംരംഭം സ്പാമിന്റെ വര്‍ദ്ധിച്ചുവരുന്ന ഭീഷണിക്ക് സമഗ്രമായ പരിഹാരം വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ സേവന ദാതാവായി എയര്‍ടെലിനെ മാറ്റിയിരിക്കുന്നു.