ചേരുവകൾ
പഞ്ചസാര – 1/2 കപ്പ്
വെള്ളം – 2 ടീസ്പൂൺ
ഓറഞ്ച് ജ്യൂസ് – 1/2 കപ്പ്
കറുത്ത ഉണക്കമുന്തിരി – 1/2 കപ്പ്
ടുട്ടി ഫ്രൂട്ടി – 1/2 കപ്പ്
ഈന്തപ്പഴം അരിഞ്ഞത് – 1/4 കപ്പ്
കശുവണ്ടിയും ബദാമും – 1/4 കപ്പ്
ഓറഞ്ച് തൊലി – 1 ടീസ്പൂൺ
മിക്സഡ് ഫ്രൂട്ട് ജാം – 1 ടീസ്പൂൺ
പഞ്ചസാര – 1/2 കപ്പ് (100 ഗ്രാം)
ചൂടുവെള്ളം – 1/4 കപ്പ്
മൈദ
തയ്യാറാക്കുന്ന വിധം
ആദ്യമായിട്ട് നമുക്കൊന്നു കാരമൽ ഐസ് ചെയ്യണം. അതിനുവേണ്ടി ഒരു പാത്രത്തിലേക്ക് 100 ഗ്രാം പഞ്ചസാര ഇട്ടു കൊടുക്കുക. ഒരു മീഡിയം ഫ്‌ളെയിമിൽ ചെറുചൂടോടുകൂടി പഞ്ചസാര അലിയിപ്പിച്ചു എടുക്കുക. ശേഷം അതിലേക്ക് ഒരു കാൽകപ്പ് ചെറു ചൂടു വെള്ളം ഒഴിച്ചു ചെറുതായൊന്ന് തിളപ്പിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലിട്ട് 100 ഗ്രാം പഞ്ചസാര രണ്ടു ടേബിൾ സ്പൂൺ വെള്ളം ഒഴിച്ച് അലിയിച്ച് എടുക്കുക. ശേഷം അതിലേക്ക് അരക്കപ്പ് ഓറഞ്ച് ജ്യൂസ് ഒഴിച്ച് കൊടുക്കുക. ശേഷം നന്നായി ഇളക്കിയിട്ട് അരക്കപ്പ് ഉണക്കമുന്തിരി അരക്കപ്പ് ടിറ്റി ഫ്രൂട്ടി കാൽക്കപ്പ് ഈന്തപ്പഴം കാൽക്കപ്പ് ക്യാഷ് നെറ്റും ബദാം കൂടെ പകുതി വീതം ഇട്ടു കൊടുക്കുക. ശേഷം ലോ ഫ്‌ളെയിമിൽ വെച്ച് ചൂടാകുമ്പോൾ ഒരു ടീസ്പൂൺ ഫ്രൂട്ട് ജാം ചേർക്കുക. ശേഷം 130 ഗ്രാം മൈദ ഒരു പാത്രത്തിൽ എടുത്തിട്ട് അതിലേക്ക് ഒന്നര ടീ സ്പൂൺ ബേക്കിംഗ് പൗഡർ, കാൽ ടീസ്പൂൺ ഏലക്കാപ്പൊടി, കാൽ ടീസ്പൂൺ പട്ട പൊടിച്ചത്, കാൽ സ്പൂൺ ജാതിക്ക പൊടിച്ചത്, കാൽ ടീസ്പൂൺ ചുക്ക് പൊടിച്ചത്, അരടീസ്പൂൺ ഗ്രാമ്പു പൊടിച്ചത് എന്നിവ ഇട്ടു നന്നായി മിക്സ് ചെയ്യുക. ശേഷം ബേക്ക് ചെയ്തു എടുക്കാം.