നീണ്ട കറുത്ത മുടി നമ്മുടെ സ്വപ്നം ആണ് . എന്നാൽ പാരമ്പര്യം മുതൽ ജീവിതശൈലീ പ്രശ്നങ്ങൾ വരെ അതിന് തടസം നിൽക്കുന്നു. അപ്പോൾ ഉയരുന്ന ചോദ്യം ആണ് മുടി കെട്ടി വയ്ക്കുന്നതും അഴിച്ചിടുന്നതും വളര്‍ച്ചയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? എന്നത്.
ഇത് രാത്രിയായാലും പകലായാലും മുടി വളര്‍ച്ചയുമായി യാതൊരു ബന്ധവുമില്ലെന്നതാണ്സത്യം . എന്നാല്‍ ഇത് മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. രാത്രിയില്‍ മുടി അഴിച്ചിട്ടു കിടന്നാല്‍ അത് പൊട്ടിപ്പോകാനും അറ്റം തലയിണയിലോ കിടക്കയിലോ ഉരഞ്ഞ് അറ്റം പിളരാനുമെല്ലാം സാധ്യത ഏറെയാണ്. ഇതെല്ലാം മുടിയുടെ ആരോഗ്യത്തെ, ഇതു വഴി മുടി വളര്‍ച്ചയെ ബാധിയ്ക്കും.
പലരും ചീകി വല്ലാതെ വലിച്ചു മുറുക്കിയാണ് മുടി കെട്ടാറുള്ളത്. മുടി വല്ലാതെ ഇറുക്കി വലിച്ച് ഉച്ചിയില്‍ കെട്ടി വയ്ക്കുകയോ മുറുകെ വലിച്ചു മെടഞ്ഞിടുകയോ അരുത്. ഇത് മുടിയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ദോഷമാണ്. ഒതുക്കിക്കെട്ടുന്നതു നല്ലത് .
നനഞ്ഞ മുടി അതിലോലമായതിനാല്‍ പൊട്ടാനുള്ള സാധ്യത കൂടുതലുമാണ്. നനഞ്ഞ മുടിയുമായി ഉറങ്ങുമ്പോള്‍, തലയിണയില്‍ വെള്ളവും എണ്ണകളും കലരുകയും മുടി വരണ്ടതാകുകയും ചെയ്യും. തലയിണയുടെ കവര്‍ കോട്ടനെങ്കില്‍ മുടി പെട്ടെന്നു തന്നെ പൊട്ടാന്‍ ഇടയാക്കും. കോട്ടന്‍ തലയിണക്കവര്‍ ഉണ്ടാക്കുന്ന ഘര്‍ഷണംആണ് കാരണം. മുടിയുടെ ആരോഗ്യത്തിന് സാറ്റിന്‍ കൊണ്ടുണ്ടാക്കുന്ന തലയിണക്കവറാണ് കൂടുതല്‍ നല്ലത്.കൃത്യമായ ഇടവേളകളില്‍ അഗ്രം മുറിക്കുന്നത് മുടി കൂടുതല്‍ വേഗം വളരാന്‍ സഹായിക്കും.