2024 ലെ ഏറ്റവും ആകർഷകമായ ഉൽക്കാ പ്രദർശനം എന്ന് വിളിക്കപ്പെടുന്ന ജെമിനിഡ് ഉൽക്കാവർഷം ഡിസംബർ 13, 14 പുലർച്ചെ വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ വർഷങ്ങളിലും സംഭവിക്കുന്ന ഈ ഉല്‍ക്കാമഴയ്ക്കായി കണ്ണിമ ചിമ്മാതെ കാത്തിരിക്കുകയാണ് ലോകം. എന്നിരുന്നാലും പൂർണ്ണ ചന്ദ്രൻ കാരണം ഈ വർഷത്തെ ഇവൻ്റ് വെല്ലുവിളിയായി മാറിയേക്കാം. സെക്കൻഡിൽ 35 കി.മി വേഗതയിൽ ധാരാളം ജെമിനിഡ് ഉൽക്കകൾ വർഷിക്കും.
ഉൽക്കകൾ കണ്ടെത്താനും കണ്ണുകൾക്ക് ഇരുട്ടിനോട് പൊരുത്തപ്പെടാനും നിങ്ങളുടെ കണ്ണുകൾക്ക് കുറഞ്ഞത് 30 മിനിറ്റെങ്കിലും നൽകേണ്ടത് അത്യാവശ്യമാണ്. ഏറ്റവും പ്രധാനപ്പെട്ട ഉൽക്കകൾ അർദ്ധരാത്രിക്ക് ശേഷം ദൃശ്യമാകും. പ്രാദേശിക സമയം പുലർച്ചെ 2 മണിയോടെയാണ് ഏറ്റവും മികച്ച കാഴ്ച സമയം. ഈ അത്ഭും കാണാനായി ടെലിസ്കോപ്പുകളുടെ ആവശ്യമില്ല.
ജെമിനിഡ് ഉൽക്കകൾ ഉത്ഭവിക്കുന്നത് 3200 ഫേത്തോൺ എന്ന ഛിന്നഗ്രഹത്തിൽ നിന്നാണ്. ഈ ഉൽക്കകൾ തിളക്കമുള്ളതും വേഗതയേറിയതും സാധാരണയായി മഞ്ഞനിറമുള്ളതുമായി അറിയപ്പെടുന്നു. സെക്കൻഡിൽ 22 മൈൽ വേഗതയിലാണ് ഇത് ആകാശത്തിലൂടെ പായുന്നത്. ജെമിനിഡ് ഉൽക്കാവർഷം സാധാരണയായി വർഷത്തിലെ ഏറ്റവും സജീവമായ ഒന്നാണെങ്കിലും, ഈ വർഷത്തെ കാഴ്ചാ സാഹചര്യങ്ങൾ വളരെ വെല്ലുവിളി നിറഞ്ഞതായിരിക്കും.
STORY HIGHLIGHT: Geminid Meteor shower