പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് വിമെന്‍സ് കോളേജില്‍ നടന്ന കരുതലും കൈത്താങ്ങും തിരുവനന്തപുരം താലൂക്ക് തല അദാലത്തില്‍ വിവിധ വകുപ്പുകളിലായി 1,137 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 554 അപേക്ഷകള്‍ തീര്‍പ്പാക്കി. 312 അപേക്ഷകള്‍ നടപടിക്രമത്തിലാണ്. 204 അപേക്ഷകള്‍ പരിഗണനാ വിഷയങ്ങളില്‍പ്പെടുന്നതായിരുന്നില്ല. അദാലത്ത് വേദിയില്‍ ഒരുക്കിയ പ്രത്യേക കൗണ്ടറുകളിലൂടെ 379 അപേക്ഷകളാണ് നേരിട്ട് ലഭിച്ചത്.
നെയ്യാറ്റിന്‍കര താലൂക്ക് അദാലത്ത് ചൊവ്വാഴ്ച രാവിലെ 10ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ സന്നിഹിതനായിരിക്കും. കെ.ആന്‍സലന്‍ എം.എല്‍.എ അധ്യക്ഷനാകും. ശശി തരൂര്‍ എം.പി, എം.എല്‍.എമാരായ സി.കെ ഹരീന്ദ്രന്‍, എം.വിന്‍സെന്റ് എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍മാന്‍ പി.കെ രാജ്മോഹനന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍ , താലൂക്ക് പരിധിയിലുള്ള ബ്ലോക്ക് -ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്‍, ജില്ലാ കളക്ടര്‍ അനുകുമാരി, ഡെപ്യൂട്ടി കളക്ടര്‍ അനില്‍ സി.എസ് എന്നിവരും പങ്കെടുക്കും. നെയ്യാറ്റിന്‍കര താലൂക്കില്‍ 682 അപേക്ഷകളാണ് അദാലത്തില്‍ പരിഗണിക്കുന്നത്.