ഇന്ത്യ ആദ്യ ഹൈപ്പര്‍ലൂപ്പ് പരീക്ഷണത്തിന് തയ്യാറെടുക്കുകയാണ്. ഇലോണ്‍ മസ്‌ക് പതിറ്റാണ്ടു മുമ്പ് അവതരിപ്പിച്ച ആശയമാണ് ഹൈപ്പര്‍ ലൂപ്പ്. എന്താണ് ഈ സംവിധാനം എന്ന് നോക്കാം. മിനിറ്റുകൾ കൊണ്ട് കിലോമീറ്ററുകൾ താണ്ടി ലക്ഷ്യസ്ഥാനത്ത് എത്താൻ സാധ്യമാക്കുന്ന സംവിധാനമാണ് ഹൈപ്പർലൂപ്പ്. വായുമർദ്ദം കുറഞ്ഞ ഒരു കുഴലിലൂടെ അതിവേഗത്തിൽ സഞ്ചരിക്കാൻ സാധിക്കുന്ന സാങ്കേതിക വിദ്യ. വായു വലിച്ചെടുത്ത ശേഷം മർദ്ദം കുറഞ്ഞു നിൽക്കുന്ന ഈ കുഴലിൽ സ്റ്റീൽ ട്യൂബുകൾ സ്ഥാപിക്കും. പിന്നീട് കുറഞ്ഞ മർദ്ദത്തിലുള്ള വായു നിറഞ്ഞ ഈ കുഴലിലൂടെ കാന്തിക ബലത്തിന്റെ സഹായത്താൽ സഞ്ചാരികളുള്ള പോഡ് തള്ളി നീക്കപ്പെടുന്നു. ട്രെയിനുകളിലെ ബോഗിക്ക് സമാനമായ ചെറിയ ക്യാപ്സ്യൂൾ രൂപത്തിലുള്ള വാഹനമാണ് പോഡ്.
2013ലാണ് മസ്‌ക് ഹൈപ്പർലൂപ്പ് എന്ന ആശയം അവതരിപ്പിക്കുന്നത്. ലോകത്തിന് മുന്നിൽ അഞ്ചാമത്തെ ഗതാഗത സംവിധാനം അവതരിപ്പിക്കുന്നുവെന്നായിരുന്നു അന്ന് ഹൈപ്പർലൂപ്പ് ആശയം ആവതരിപ്പിച്ചുകൊണ്ട് മസ്‌ക് പറഞ്ഞത്. എന്നാൽ ഹൈപ്പർലൂപ്പ് എന്ന ആശയം അതിനേക്കാളും എത്രയോ മുമ്പ് ലോകത്ത് ചർച്ച വിഷയമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റോബർട്ട് ഗോഡ്ഡാർഡ് വികസിപ്പിച്ചെടുത്ത ‘വാക്ട്രെയിൻ’ എന്ന ആശയമാണ് ഹൈപ്പർലൂപ്പിന്റെ മുൻഗാമി, ഇതിന് ശേഷം സമാനമായ നിരവധി ആശയങ്ങൾ നിർദ്ദേശിക്കപ്പെട്ടിരുന്നെങ്കിലും ഒന്നും നടപ്പായിരുന്നില്ല.

ഇപ്പോൾ ഇന്ത്യയിലും ഈ പരീക്ഷണം നടത്താൻ ഒരുങ്ങികയാണ്. ആന്ധ്രാപ്രദേശില്‍ വിജയവാഡ-അമരാവതി റൂട്ടില്‍ ആദ്യ ഹൈപ്പര്‍ലൂപ്പ് പരീക്ഷണത്തിന് 2017 ല്‍ കരാറൊപ്പിട്ട് നമ്മള്‍ രംഗത്തിറങ്ങിയതാണ്. ഇപ്പോൾ ന്ത്യയിലെ ആദ്യ ഹൈപ്പര്‍ലൂപ്പ് പരീക്ഷണ ട്രാക്ക് നിര്‍മ്മാണം പൂര്‍ത്തിയായതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചതിന് പിന്നാലെയാണ് ഹൈപ്പർലൂപ്പ് വീണ്ടും ചർച്ചയാകുന്നത്. ഇന്ത്യൻ റെയിൽവേയുടെയും ഐഐടി മദ്രാസിന്റെയും സഹകരണത്തോടെ തമിഴ്‌നാട്ടിലെ ചെങ്കൽപ്പേട്ട് ജില്ലയിലുള്ള മദ്രാസ് ഐഐടിയുടെ തയ്യൂർ ക്യാംപസിലാണ് 410 മീറ്റർ നീളമുള്ള ഹൈപ്പർലൂപ്പ് പരീക്ഷണ ട്രാക്ക് സ്ഥാപിച്ചിരിക്കുന്നത്.