ശരീരഭാഗങ്ങളിലെ രോമങ്ങൾ ഷേവ് ചെയ്യുക എന്നത് ഇന്ന് പ്രായ-ലിംഗഭേദമന്യേ പിന്തുടരുന്ന കാര്യമാണ്. സ്വകാര്യഭാഗത്തെ രോമം നീക്കം ചെയ്യുന്നത് ഇന്ന് വ്യക്തിശുചിത്വത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യമായി എല്ലാവരും കണക്കാക്കുന്നു. സ്വകാര്യഭാഗത്തെയും കക്ഷത്തിലെയും രോമമാണ് പലരും നീക്കം ചെയ്യാറുള്ളത്. സ്വകാര്യഭാഗത്തെ രോമം നീക്കം ചെയ്യുന്നത് സംബന്ധിച്ച് രണ്ടുതരം അഭിപ്രായങ്ങൾ ഉണ്ട്. ചിലർ പറയുന്നത് ഇത് ആരോഗ്യകരമാണെന്നാണ്. ചിലർ ഇത് അനാരോഗ്യകരമാണെന്ന പറയും.സ്വകാര്യഭാഗത്തെ രോമം പുറമേ നിന്നുള്ള കീടാണുക്കൾ ഈ ഭാഗത്തേക്ക് കടക്കുന്നത് തടയാൻ ഉദ്ദേശിച്ചുള്ളതാണ്.തുടയിടുക്കിലും കക്ഷത്തിലുമെല്ലാം ഘർഷണം തടയുന്നതിനും ഇത്തരം രോമം സഹായിക്കുന്നുണ്ട്.വല്ലാതെ വിയർക്കുന്ന തരം ജോലികൾ ചെയ്യുന്നവരെങ്കിൽ ഇത്തരത്തിൽ വിയർപ്പുണ്ടാകുന്നത് ചൊറിച്ചിലിനും അണുബാധകൾക്കുമുള്ള സാധ്യത വർദ്ധിപ്പിയ്ക്കുകയാണ് ചെയ്യുന്നത്. ഈ ഭാഗം വിയർപ്പിൽ നിന്നും മുക്തമാക്കി വച്ചില്ലെങ്കിൽ ഇത് രോഗാണുബാധ തടയുന്നതിന് പകരം ഇതുണ്ടാകാൻ കാരണമാകുന്നു.പലരും ഈ ഭാഗം ഷേവ് ചെയ്ത്് കളയുകയാണ് പതിവ്. ചെറിയ കോശങ്ങൾക്ക് വരെ മുറിവുണ്ടാകാൻ സാധ്യതയുണ്ട്. ഈ ഭാഗത്തുള്ള രോമം പൂർണമായി ഷേവ് ചെയ്യാതെ ട്രിം ചെയ്ത് നിർത്തുകയെന്നതാണ് ഗുണം നൽകുക.പുരുഷന്മാരെ സംബന്ധിച്ച് മിക്കവർക്കും ആഴ്ചയിൽ ഒന്നോ രണ്ടോ തവണയെങ്കിലും മുഖത്ത് ഷേവ് ചെയ്യേണ്ടിവരാം.ഷേവ് ചെയ്യുന്നത് മുഖചർമ്മത്തെ കാര്യമായി തന്നെ ബാധിക്കാറുണ്ട്. മുഖത്ത് ചൊറിച്ചിൽ, കുരു, ചെറിയ മുഴകൾ പോലെ വീർത്തുവരുന്നത്, പാടുകൾ എന്നിവയെല്ലാമാണ് അധികവും.ഒന്നാമതായി സ്‌കിൻ വളരെയധികം ഡ്രൈ ആയിട്ടുള്ളവരിലാണ് ഈ സാധ്യത കൂടുതലും.ഷേവ് ചെയ്യാനുപയോഗിക്കുന്ന ബ്ലേഡ്, ഷേവ് ചെയ്യുന്ന രീതി, ഷേവിംഗിന് മുമ്പോ ശേഷവോ മുഖത്ത് തേക്കുന്ന മറ്റ് പ്രോഡക്ടുകൾ എന്നിവയെല്ലാം ഷേവിംഗിന് ശേഷം പലതരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടാക്കാം.ഷേവ് ചെയ്യുന്ന രീതി ശരിയായില്ലെങ്കില്‍ ഇന്‍ഗ്രോണ്‍ ഹെയറിനുള്ള(അകത്തേക്ക് മടങ്ങി വളരുന്ന രോമം) സാധ്യത കൂടുതലാണ്. അങ്ങനെയും കുരുക്കളും പഴുപ്പുമുണ്ടാകാറുണ്ട്.
ആറ്-12 മണിക്കൂർ മുമ്പ് തന്നെ മോയിസ്ചറൈസർ തേച്ച് സ്‌കിന്നിനെ ഒന്ന് പരുവപ്പെടുത്തിയെടുക്കുന്നത് നന്നായിരിക്കും.ഷേവ് ചെയ്യുമ്പോൾ നീളത്തിലുള്ള രോമങ്ങൾ ആദ്യം കട്ട് ചെയ്ത ശേഷം മാത്രം ഷേവിംഗിലേക്ക് കടക്കാം. അതുപോലെ രോമം വളർന്നിരിക്കുന്ന ദിശയിൽ തന്നെയാണ് ഷേവ് ചെയ്യേണ്ടത്. അല്ലാത്ത പക്ഷവും ചർമ്മത്തിന് സമ്മർദ്ദമുണ്ടാകാം.ഷേവ് ചെയ്ത ഭാഗം ടവല്‍ ഉപയോഗിച്ച് അമര്‍ത്തിത്തുടയ്ക്കരുത്. വെള്ളം ഒപ്പിയെടുക്കുക. അതിനുശേഷം ആന്റിസെപ്റ്റിക് ക്രീം പുരട്ടുക.റേസര്‍ ചര്‍മത്തില്‍ ഒരുപാട് അമര്‍ത്തരുത്. ഡിസ്‌പോസിബിള്‍ മള്‍ട്ടി ബ്ലേഡ് റേസറുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.