അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) സുനിത വില്ല്യംസ് കാർഷിക ഗവേഷണങ്ങൾക്ക് നേതൃത്വം നൽകുകയാണ്. സ്റ്റേഷന്റെ കമാൻഡറായി സേവനമനുഷ്ഠിയുന്ന സുനിതയുടെ നേതൃത്വത്തിൽ മൈക്രോഗ്രാവിറ്റിയിൽ ലറ്റ്യൂസ് എന്നറിയപ്പെടുന്ന സസ്യം വിജയകരമായി വളർത്തുവാൻ കഴിഞ്ഞു. ബഹിരാകാശത്ത് കൃഷി ചെയ്യുന്നതിൻ്റെ പ്രധാന വെല്ലുവിളികളെ അഭിമുഖീകരിച്ചുകൊണ്ടുള്ള ഈ കൃഷിരീതി ശാസ്ത്ര രംഗത്തെ തന്നെ വിപ്ലവകരമായ ഒരു മുന്നേറ്റമാണ്.
പ്ലാന്റ് ഹാബിറ്റാറ്റ് 07 എന്നു പേരിട്ട ഈ പരീക്ഷണം ഭ്രമണത്തിൻ്റെ വ്യത്യാസം, ഗ്രാവിറ്റി കുറത്ത അവസ്ഥയിൽ വെള്ളത്തിൻ്റെ വ്യത്യസ്ത തലങ്ങൾ സസ്യവളർച്ചയെ എങ്ങനെ ബാധിക്കുന്നു എന്നിവയെ കുറിച്ച് ഗവേഷണം നടത്തുന്നു. ഭൂമിയിൽ വെള്ളം സ്വാഭാവികമായി താഴേക്ക് ഒഴുകുന്നത് വേരുകൾക്ക് പോഷകങ്ങളും വെളവും മറ്റും ആഗിരണം ചെയാൻ സഹായകരമാകുന്നു. എന്നാല്‍, മൈക്രോഗ്രാവിറ്റിയിൽ വെള്ളം വ്യത്യസ്തമായി നിലകൊള്ളുന്നതിനാൽ വെള്ളത്തിൻ്റെ ദിശയിലേക്കുള്ള വേരുകളുടെ പ്രതികരണം വ്യത്യസ്ഥമായിരിക്കും. ചന്ദ്രനിലും, ചൊവ്വയിലും, മറ്റ് ആകാശഗോളങ്ങളിലു മനുഷ്യർക്ക് ദീർഘകാലം ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ സ്വയംപര്യാപ്തമായ കൃഷിരീതികൾ ആവശ്യമായ സാഹചര്യത്തിൽ ഈ ഗവേഷണം വളരെ നിർണായകമാണ്.
ഈ പഠനം ലറ്റ്യൂസ് എന്ന സസ്യത്തിൻ്റെ വളർച്ചാ നിരക്ക്, പോഷകമൂല്യങ്ങൾ, സമഗ്രമായ ആരോഗ്യ നില തുടങ്ങിയവ മനസിലാക്കാൻ സഹായിക്കുന്നതിനോടപ്പം സസ്യങ്ങൾ മൈക്രോഗ്രാവിറ്റിയുമായി എങ്ങനെ പൊരുത്തപ്പെടുന്നു എന്നുള്ള പഠനങ്ങൾക്കും വഴി തെളിക്കുന്നു. ഇതിലൂടെ ഭാവിയിൽ അന്യഗ്രഹങ്ങളിൽ വിശ്വാസ്യതയുള്ള ഭക്ഷണ സ്രോതസുകൾ ഉറപ്പാക്കുന്നതിന് കൃഷിരീതികൾ മെച്ചപ്പെടുത്തുന്നതിനും ഭൂമിയിലെ സുസ്ഥിര കൃഷി രീതികൾക്കും, ഗ്ലോബൽ ഫുഡ് സെക്യൂരിറ്റി എന്ന വെല്ലുവിളിയെ മറികടക്കുന്നതിനും സഹായകരമായിരിക്കും.
സസ്യവളർച്ചയ്ക്ക് പുറമെ സ്വയംപര്യാപ്തമായ ബഹിരാകാശ വാസസ്ഥലങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സാധ്യതക്കും സുനിതാ വില്ല്യംസിന്റെ ഗവേഷണം വഴിയൊരുക്കുന്നു. മാത്രമല്ല ഇത്തരം പരീക്ഷണങ്ങൾ ജലം, വായു, പോഷകങ്ങൾ എന്നിവ പുനഃസൃഷ്ടിക്കാനുള്ള ക്ലോസ്‌ഡ് ലൂപ്പ് സിസ്റ്റങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങൾക്കും സഹായകരമായുന്നു.