Travel

ട്രെയിനിന് പിന്നിലെ ഗുണനചിഹ്നം എന്താണെന്നറിയാമോ? | what-is-the-cross-mark-seen-at-the-end-of-all-trains

എന്താണ് ഈ അടയാളത്തിന്റെ അര്‍ഥം എന്നറിയാമോ?

ട്രെയിനുകള്‍ കടന്നുപോകുമ്പോള്‍ ട്രെയിനുകളുടെ അവസാനഭാഗത്ത് ഒരു X അടയാളം ശ്രദ്ധയിൽ പെട്ടിട്ടില്ലേ… എന്താണ് ഈ അടയാളത്തിന്റെ അര്‍ഥം എന്നറിയാമോ? അപായം എന്നാണെന്നും, stop എന്നാണെന്നും ഒക്കെ നിങ്ങള്‍ക്ക് അഭിപ്രായം ഉണ്ടാവും. പക്ഷേ ഇതൊന്നുമല്ല. ട്രെയിനിലെ X അടയാളം സൂചിപ്പിക്കുന്നത് ട്രെയിനിന്റെ അവസാന കോച്ചാണ് കടന്നുപോയത് എന്നാണ്. ട്രെയിനിന്റെ പിന്‍ഭാഗത്തുളള എക്‌സ് ചിഹ്നം കാണുമ്പോള്‍ കോച്ചുകളൊന്നും വിട്ടുപോകാതെ ട്രെയിന്‍ പൂര്‍ണ്ണമായും കടന്നുപോയി എന്ന് മനസിലാക്കാം.

ഇനി ട്രെയിനിന്റെ അവസാന കോച്ചില്‍ X അടയാളം ഇല്ല എങ്കില്‍ അത് ട്രെയിനിന്റെ അടിയന്തര സാഹചര്യത്തെ സൂചിപ്പിക്കുന്നു, അതല്ലെങ്കില്‍ കുറച്ച് കോച്ചുകള്‍ വിട്ടിട്ടാണ് ട്രെയിന്‍ ഓടുന്നത് എന്ന് മനസിലാക്കാം. ഇങ്ങനെ അടിയന്തര സാഹചര്യത്തിലാണെങ്കില്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രത പാലിക്കാനും അപകടമുണ്ടായാല്‍ വേഗത്തില്‍ പ്രവര്‍ത്തിക്കാനും സാധിക്കും. ആ ട്രെയിനില്‍ യാത്ര ചെയ്യുന്ന യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ഇതു സഹായിക്കും.

STORY HIGHLIGHTS: what-is-the-cross-mark-seen-at-the-end-of-all-trains