ഏറെ ആവശ്യക്കാരുള്ളതും ഉയർന്ന വിപണിമൂല്യവുമുള്ളതാണ് നെയ്മീൻ. കറിവെച്ചാലും പൊരിച്ചാലും രുചി അസാധ്യമാണ്. ഇപ്പോൾ എന്തായാലും നെയ്മീൻ ഫ്രൈ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
നെയ്മീൻ – അര കിലോ
പെരുംജീരകം – അര ടീസ്പൂൺ
ഗ്രാമ്പു – കാൽ ടീസ്പൂൺ പൊടിച്ചത്
മുളക് പൊടി – 1 ടീസ്പൂൺ
മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
മല്ലി പൊടി – അര ടീസ്പൂൺ
ചെറുനാരങ്ങ നീര് – 5 ടീസ്പൂൺ
വെളിച്ചെണ്ണ
കറിവേപ്പില
തയ്യാറാക്കുന്ന രീതി
കറിവേപ്പിലയും വെളിച്ചെണ്ണയും ഒഴികെ ബാക്കി എല്ലാം കൂടെ മിക്സ് ചെയ്ത് ഒരു മണിക്കൂർ മസാല പിടിക്കാൻ വേണ്ടി വെക്കുക. ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ആദ്യം കറിവേപ്പില തണ്ട് നീക്കം ചെയ്ത് നീളനെ ഇടുക. അതിനു മുകളിലായി മീൻ കഷണം ഇട്ടു ഫ്രൈ ചെയ്തെടുക്കാം. കറിവേപ്പിലയുടെ മുകളിൽ ഇടുന്നതുകൊണ്ട് ഫ്രൈ പാനിൽ മീൻ കരിഞ്ഞു അടിയ്ക്ക് പിടിച്ചു പോകാതിരിക്കാൻ കഴിയും എന്നത് മാത്രമല്ല ഗുണം. കറിവേപ്പിലയുടെ ഫ്ലേവർ കൂടി അതിലേക്ക് പിടിച്ച് പ്രത്യേക സ്വാദായിരിക്കും കിട്ടുക.