ഉള്ളം കുളിർപ്പിക്കുന്നതിനൊപ്പം പോഷകഗുണവുമുള്ള ഒരു ആരോഗ്യകരമായ സ്മൂത്തി തയ്യാറാക്കിയാലോ. ക്യാരറ്റ് ഇഷ്ടമല്ലാത്തവർക്കും ഈ സ്മൂത്തി ഇഷ്ടപ്പെടും.
ചേരുവകൾ
- സ്ട്രോബെറി – 1 കപ്പ്
- കാരറ്റ് – 1/2 കപ്പ്
- തേൻ /പഞ്ചസാര – ആവശ്യത്തിന്
- തൈര് – 1 കപ്പ്
- ഐസ് ക്യൂബ് – 2 എണ്ണം
തയ്യാറാക്കുന്ന വിധം
ആദ്യം കാരറ്റ് കഴുകി തൊലി കളഞ്ഞു ചെറുതായി മുറിച്ചിടുക. സ്ട്രോബെറി കഴുകി അതിന്റെ ഇലയുടെ ഭാഗം മുറിച്ചു മാറ്റാം. ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇനി ഒരു മിക്സിയിൽ അല്ലെങ്കിൽ ബ്ലെൻഡറിൽ കാരറ്റും ഐസ് ക്യൂബും തൈരും ഇട്ട് നന്നായി അടിച്ചെടുക്കുക. ഇനി ഇതിലേക്ക് സ്ട്രോബെറിയും തേനും ചേർത്തു നന്നായി അടിച്ചെടുക്കുക. രുചികരമായ സ്ട്രോബെറി കാരറ്റ് സ്മൂത്തി റെഡി.
STORY HIGHLIGHT: strawberry carrot smoothie