നല്ല തണുത്ത ഫ്രൂട്ട് സാലഡ് കഴിക്കാൻ ആരാണ് ഇഷ്ടപ്പെടാത്തത്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന രുചികരമായ ഫ്രൂട്ട് സാലഡ് എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കിയാലോ.
ചേരുവകൾ
- പഴങ്ങൾ – ആവശ്യത്തിന്
- പഞ്ചസാര- 3 ടേബിൾ സ്പൂൺ
- പാൽ – 5 ടേബിൾ സ്പൂൺ
- വനില എസൻസ് – 1 ടീസ്പൂൺ
- ഐസ്ക്രീം
തയ്യാറാക്കുന്ന വിധം
ആവശ്യത്തിന് പഴങ്ങൾ എല്ലാം മുറിച്ച് അതിലേക്ക് പാൽ,പഞ്ചസാര,വാനില എസൻസ്, ഐസ്ക്രീം എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് സെറ്റ് ആവാൻ ഫ്രിജിൽ 15 മിനിറ്റ് വയ്ക്കുക. ശേഷം പൈനാപ്പിൾ ജ്യൂസ് അല്ലെങ്കിൽ മാങ്ങാ ജ്യൂസ് തയാറാക്കി തണുക്കാൻ വയ്ക്കാം. 15 മിനിറ്റ് കഴിഞ്ഞാൽ ഒരു ഗ്ലാസിൽ പഴങ്ങൾ, ഐസ്ക്രീം, ജ്യൂസ് എന്നിങ്ങനെ ലെയർ ആയി സെറ്റ് ചെയ്തെടുത്താൽ ഫ്രൂട്ട് സാലഡ് തയ്യാർ.
STORY HIGHLIGHT : fruit salad