പൂരിക്കും ചപ്പാത്തിക്കും നേയ് റോസ്റ്റ്നും എല്ലാം ഒപ്പം കഴിക്കാവുന്ന അടിപൊളി രുചിയിൽ ഉള്ള ഒരു ഉരുളക്കിഴങ്ങ് കറി തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
ഉരുളകിഴങ്ങ്
മല്ലി ഇല
പച്ചമുളക്
ഇഞ്ചി
വെള്ളുത്തുള്ളി
തയ്യാറാക്കേണ്ട രീതി
മൂന്ന് ഉരുളകിഴങ്ങ് തൊലി കളയാതെ വേവിച്ചെടുത്തത്, ഒരു പിടി മല്ലി ഇല, പച്ചമുളക് എരുവ് അസരിച്ച് ചേർക്കുക, ഇഞ്ചി വെള്ളുത്തുള്ളി ചതച്ചത്. അതിനു ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ആവിശ്യത്തിന് വെള്ളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് കടുക് ചേർത്ത് പൊട്ടിക്കുക. രണ്ട് നുള്ള് നല്ല ജീരകം, ചതച്ച ഇഞ്ചി വെള്ളുത്തുള്ളി ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. സവാള നീളത്തിൽ കനം കുറച്ച് അരിഞ്ഞത്, പച്ചമുളക് എന്നിവ ചേർക്കാം. ഉപ്പ് കൂടി ചേർത്ത് വഴറ്റുക. അതിനു ശേഷം ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ കാശ്മീരി ചില്ലി , കാൽ ടീസ്പൂൺ കുരുമുളക് പൊടി ചേർത്ത് ഒരു മിനിറ്റ് പൊടികളുടെ പച്ച മണം മാറുന്നത് വരെ ഇളക്കി കൊടുക്കണം. അതിനു ശേഷം പുളിക്കനുസരിച്ച് തക്കാളി ചേർക്കാം. ഇത് വേവുന്നതിനു മുൻപ് മറ്റൊരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക. ചൂടുവെള്ളം ചേർത്താണ് കറി തയ്യാറാക്കുന്നത്. വെള്ളം ചൂടാവുന്നതിനു മുൻപ് തന്നെ ഉടച്ചു വെച്ച ഉരുളകിഴങ്ങ് മസാലയിലേക്ക് ചേർക്കണം. ഉരുളകിഴങ്ങിന് ആവിശ്യമായ ഉപ്പ് ചേർത്ത് നന്നായി ഇളക്കണം. എന്നിട്ട് കുറച്ച് കുറച്ചായി ചൂടുവെള്ളം ചേർക്കണം. ശേഷം ലോ ഫ്ലെയിമിൽ വെച്ച് കറി തിളപ്പിക്കുക. മൂന്ന് മിനിറ്റ് കറി അടച്ചുവെക്കുക. ശേഷം കറി റെഡിയായി കഴിയുമ്പോൾ മല്ലി ഇലകൂടി ചേർത്ത് വിളമ്പാം.