India

കർണാടക മുൻ മുഖ്യമന്ത്രിയായിരുന്ന എസ്.എം.കൃഷ്ണ അന്തരിച്ചു

ബെ​ഗളൂരു: മുൻ വിദേശകാര്യമന്ത്രിയും മഹാരാഷ്ട്ര ​ഗവർണറും കർണാടക മുൻ മുഖ്യമന്ത്രിയുമായിരുന്ന എസ്.എം കൃഷ്ണ (92) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടന്ന് ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. കർണാടകയിൽ നിന്നുള്ള മുതിർന്ന മുൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായിരുന്നു സോമനഹള്ളി മല്ലയ്യ കൃഷ്ണ എന്ന എസ്.എം.കൃഷ്ണ.